മലയാള സിനിമയിൽ ഒരു കാലത്തു തിളങ്ങി നിന്ന നടി ആയിരുന്നു അഞ്ചു പ്രഭാകർ. മമ്മൂട്ടിയുടെ മകളായും, ഭാര്യ ആയും അഭിനയിച്ച നടി ഇപ്പോൾ മമ്മൂട്ടിയെ പറ്റി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഒരിടക്ക് മമ്മൂക്ക തന്നോട് ക്ഷമാപണം നടത്തിയിരുന്നു . ജോഷി സാർ സംവിധാനം ചെയ്യ്ത ചിത്ര്യത്തിൽ പൂർണിമ ആന്റിയും, മമ്മൂക്കയും, ഞാനും ഒന്നിച്ചു അഭിനയിച്ചിരുന്നു. അതിനു ശേഷം തമിഴിൽ മൂന്ന് സിനിമകൾ കൂടി ചെയ്യ്തിരുന്നു.
അഴകൻ എന്ന ചിത്രത്തിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ എന്നെ ആയിരുന്നു വിളിച്ചത് എന്നാൽ പിന്നീട് മധു ബാല ആയിരുന്നു അഭിനയിച്ചത്. അന്ന് അദ്ദേഹം പറഞ്ഞു വേണ്ട അവൾ കൊച്ചു കുട്ടിയണ് , അങ്ങനെ എനിക്ക് ആ അവസരം നഷ്ട്ടമായത്. കെ ബാലചന്ദ്രന് സാറിനെ പോലൊരു സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുക തന്റെ സ്വപ്നമാണ്. അത് നഷ്ടപ്പെട്ടതില്‍ വലിയ വിഷമമാണ്.
അതിനു ശേഷം നീലഗിരി ചിത്രത്തിന് വേണ്ടി ഷൂട്ടിങ്ങിനെ എത്തിയത് അന്ന് അദ്ദേഹം എന്നെ കണ്ടു ഞെട്ടിയിട്ട് ചോദിച്ചു ആ പഴയ അഞ്ചുകുട്ടി അല്ലെ നീ അങ്ങ് വളർന്നുപോയല്ലോ എന്ന്. നിന്റെ കൊച്ചിലത്തെ രീതിയിൽ ആയിരുന്നു ഞാൻ നിന്നെ കണ്ടത്, നിന്നോട് ഞാൻ മാപ്പ് ചോദിക്കുന്നു ,ഞാൻ ആണ് നിന്നെ ആ സിനിമയിൽ വേണ്ടാന്ന് പറഞ്ഞത്, അതിനു പകരമായി നീ എന്റെ നായിക ആയി മറ്റൊരു സിനിമയിൽ ചാൻസ് തന്നിരിക്കും ഇതെന്റെ ഉറപ്പാണ് മമ്മൂക്ക എന്നോട് പറഞ്ഞു, അതിനു ശേഷമാണ് കൗരവർ എന്ന ചിത്രത്തിൽ ഞാൻ അദ്ദേഹത്തിന്റെ ഭാര്യ ആയി അഭിനയിച്ചത് അഞ്ചു പറയുന്നു .