ലോക്ഡൗൺ ആയതോടെ മദ്യം സ്റ്റോക്ക് ഉള്ളതും  ചോദിക്കാൻ ബാക്കിയുള്ളതുമായ കേരളത്തിലെ  ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്നാണ് ട്രോളേന്മാരുടെ കണ്ടെത്തല്‍. സോഷ്യൽമീഡിയയിൽ  ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.  എന്നാൽ, താൻ  ഒരു തുള്ളി പോലും കഴിക്കാത്ത ഒരാളാണ്,  ഇത്തരത്തിൽ ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് തന്റെ പേരിൽ  മറുപടി  ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും മേജർ രവിപറയുന്നു. ഈ സമയത്ത് ഇത്തരം ട്രോളുകൾ കാണുമ്പോൾ ചിരിയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.Screenshot_1

‘കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജർ ഞാൻ ആണ് എന്നൊക്കെയാണ് ട്രോള്. സത്യത്തിൽ ഞാൻ മദ്യപിക്കാത്ത ഒരാളാണ്. എന്റെ ക്വാട്ട പോലും ഞാൻ വാങ്ങാറില്ല. എന്റെ ചില സുഹൃത്തുക്കളാണ് ഇതുമായി ബന്ധപ്പെട്ട കുറച്ചു സ്ക്രീൻ ഷോട്ടുകൾ അയച്ചു തന്നത്. മദ്യത്തെക്കുറിച്ച്  ചോദിചു ഒരാൾ കാമെന്റ് ചെയ്തപ്പോൾ  ഞാൻ തിരിച്ചു  ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് അയച്ചു തന്നത്. സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്നും എന്നോട്  ചോദിച്ചു. ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, എന്നാണ് ഞാൻ  മറുപടിയായി പറഞ്ഞതു. ഞാൻ അങ്ങനെ ആരെയും മോശം പറയുന്ന ആളല്ല, അത് എന്റെ പേരിൽ ആരോ ഉണ്ടാക്കിയ വ്യാജസ്ക്രീൻ ഷോട്ട് ആയിരുന്നു.