മലയാളസിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയാണ് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്. ദുൽഖർ നായകനായും നിർമ്മാതാവായും എത്തുന്ന സിനിമകൂടിയാണ് കുറുപ്പ് ബിഗ് ബഡ്ജസ്റ്റിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീഷയോടാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ചിത്രം ആദ്യം ടീയക്ടറിൽ റിലീസ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. കോവിഡ് സാഹചര്യം കൂടിയതോടെ ഇപ്പോൾ ഒടിടി റിലീസിന് ചിത്രം എത്തിക്കാൻ പോകുന്ന എന്ന വാർത്തയാണ് വരുന്നത്.
ഒരു മുഖ്യധാന ഒടിടി പ്ലാറ്റ്ഫോമുമായി ഡയറക്റ്റ് റിലീസിന്റെ കാര്യങ്ങള്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം സിനിമ അനിയപ്രവർത്തകർ ഉടൻ തന്നെ പുറത്തു വിടും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നി ഭാഷകളിലായാണ് സിനിമ പ്രക്ഷകരിലേക്ക് എത്തുന്നത്. ദുൽഖറിന്റെ ഇതുവരെ ഉള്ള ചിത്രങ്ങളിൽ വെച്ച് ബിഗ്ഗ് ബഡ്ജെക്ട് ചിത്രമാണ് കുറുപ്പ്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി നടത്തിയ ഷൂട്ടിലാണ് അണിയറ പ്രവർത്തകർ ചിത്രം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ വിറപ്പിച്ച പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിനെ ആസ്പദമാക്കിയുള്ള കഥയാണ് ഇത്.
ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റേതായ പോസ്റ്ററുകളും ട്രെയിലറുകളും മറ്റും പുറത്തു വന്നിരുന്നു. ഏറെ പ്രേക്ഷകപ്രീതിയാണ് ഇതിന് കിട്ടിയത്.