മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച ജിയോ ബേബി ചിത്രം ‘കാതല്‍ ദി കോര്‍’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു ഓഫ് ബീറ്റ് ചിത്രമായിട്ടും കാതലിന്റെ കാലിക പ്രസക്തിയുള്ള കഥ പറച്ചില്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം തന്നെ ചിത്രത്തില്‍ മികച്ച പ്രകടനമാണ് തെന്നിന്ത്യന്‍ താരം ജ്യോതികയുടേത്. മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തിന്റെ ഭാര്യ ഓമനയായാണ് ജ്യോതിക ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കാതൽ ദി കോറിനായി സിങ്ക് സൗണ്ട് സംവിധാനമാന് ഉപയോഗിച്ചിരിക്കുന്നതി. പക്ഷെ മലയാളി അല്ലാതതഃ കൊണ്ട് തന്നെ ജ്യോതികയ്ക്ക് മാത്രമായിരുന്നു ഡബ്ബിങ് ഉണ്ടായിരുന്നത്. പാക്സേ ജ്യോതികയുടെ കഥാപാത്രത്തിന്റെ മലയാളം ഡബ്ബിങ് സിനിമയില്‍ എടുത്തുപറയേണ്ട ഘടകമാണ്. മലയാളം അറിയാത്ത ജ്യോതികയ്ക്ക് വേണ്ടിയുള്ള ഡബ്ബിങ് അതിഗംഭീരമായി ചെയ്തത് നടി ജോമോള്‍ ആണ്.

കഥാപാത്രത്തിന്റെ എല്ലാ വൈകാരികതകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ജോമോളുടെ ഡബ്ബിങ് ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ ജ്യോതികയുടെ ലിപ് സിങ്ക് എടുത്തുപറയേണ്ട ഒന്നാണ്. ഡയലോഗുകൾ മംഗ്ലീഷ് എഴുതി ജ്യോതികയ്ക്ക് നൽകുകയും ഒപ്പം മലയാളത്തിലുള്ള ഡയലോഗുകൾ ജ്യോതികയ്ക്ക് ഓഡിയോ ഫയലാക്കി നൽകുകയും ചെയ്തിരുന്നു. അതിലൊക്കെ ഒരുപാട് എഫ്‌ഫോട് ഇട്ടാണ് ജ്യോതിക ലിപ സിങ്ക് പെർഫെക്റ്റ് ആക്കിയിരുന്നത് എന്നാണ് സംവിധായകൻ ജോ ബേബിയും പറഞ്ഞിരുന്നത്. പ്രത്യേകിച്ച് കോട്ടയം സ്ലാങ്ങിലുള്ള ഡയലോഗുകൾക്കായി ജ്യോതിക ഒരുപാട് പ്രയത്‌നിച്ചുണ്ട എന്ന് വ്യക്തവുമാണ്. എന്നാൽ പെട്ടെന്ന്  സ്ക്രിപ്റ്റിൽ വരുത്തുന്ന മാറ്റത്തിനനുസരിച് ഡയലോഗിൽ മാറ്റം വരുമ്പോൾ അത് ജ്യോതികയ്ക്ക് അല്പം പ്രയാസമുണ്ടാക്കിയെങ്കിലും അവർ അത് വേണ്ടവിധം കൈകാര്യം ചെയ്തുവെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. അതേസമയം ഇതാദ്യമായാണ് ജോമോള്‍ മറ്റൊരു അഭിനേത്രിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. എന്നാൽ അഭിനയത്തിൽ  ജോമോള്‍  സജീവമലായിരുന്നു. എന്നാല്‍ ഇപ്പോൾ  ജോമോള്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ. ജയ് ഗണേഷ്‍ എന്ന പുതിയ ചിത്രത്തിലാണ് ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ നായികയായി വേഷമിടുമ്പോള്‍ രഞ‍്ജിത് ശങ്കറാണ് സംവിധാനം.

2002ൽ വിവാഹം കഴിഞ്ഞതോടെ ജോമോൾ  സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്.വീട്ടുകാരുടെ എതിർപ്പുകളെയും മതത്തിന്റെ അതിർവരമ്പുകളെയും മറികടന്നുള്ള സംഭവബഹുലമായ ഒളിച്ചോട്ട കല്യാണമായിരുന്നു ജോമോളുടെത്. ചന്ദ്രശേഖർ പിള്ളയാണ് ജോമോളുടെ ഭർത്താവ്. രണ്ട് പെണ്‍മക്കളുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ജോമോളും ചന്ദ്രശേഖറും. ആര്യ, ആർജ എന്നിങ്ങനെയാണ് മക്കളുടെ പേര്.
ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയെ അവതരിപ്പിച്ചാണ് ജോമോൾ സിനിമയിലേക്ക് എത്തുന്നത്.
എന്ന് സ്വന്തം ജാനകിക്കുട്ടി, പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം, അരയന്നങ്ങളുടെ വീട്, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ എന്നിവയാണ് ജോമോളിന്റെ ശ്രദ്ധേയമായ സിനിമകള്‍. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ നായികയാണ് ജോമോള്‍. നര്‍ത്തകിയുമായ നടി ജോമോള്‍ക്ക് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ പ്രകടനത്തിന് ലഭിച്ചിരുന്നു.