ചയ്യ,ചയ്യ എന്ന ഹിറ്റ് സോങ്  പാടിഅഭിനയിചാണ് മലൈക പ്രേക്ഷക മനസിൽ ഇടം നേടിയത്. നിരവധി ആരാധകരുള്ള താരം ഇപ്പോൾ ഒരു പുതിയ ഷോ ആരംഭിച്ചിരിക്കുകയാണ് മൂവിം​ഗ് ഇൻ വിത് മലൈക എന്ന ഹോട്സ്റ്റാറിലൂടെ ,  തന്റെ വെക്തി ജീവിതത്തെ കുറിച്ചും താരം ഇതിൽ തുറന്നു പറഞ്ഞിരുന്നു. ആദ്യം എപ്പിസോഡിൽ സംസാരിക്കാൻ എത്തുന്നത് കരൺ ജോഹർ ആണ്, ഇപ്പോൾ ഇരുവരും സംസാരിച്ച കാര്യം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
ഇരുവരും തമാശയോടെ ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്, മലൈകയുടെ ശരീരമാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം എന്ന് കരൺ പറയുന്നു. നിങ്ങൾ സീരിയസ് ആണോയെന്നാണ് മലൈക ഇതിന് മറുപടി ആയി പറയുന്നത്. മലൈകയുടെ വിവാഹത്തെ പറ്റിയും കരൺ ചോദിക്കുന്നു. ഇതിന് നിങ്ങൾ പോവൂ എന്നാണ് തമാശയോടെ മലൈക പറയുന്നത്.


പ്രായ വ്യത്യാസത്തിന്റെ പേരിൽ മലൈകയും കാമുകൻ അർജുൻ കപൂറും വാർത്തകളിൽ ഇടം നേടാറുണ്ട്. 49 കാരിയാണ് മലൈക. അർജുൻ കപൂർ 37 കാരനും. ഇതാണ് പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് കാരണം ആവാറ്, എന്നൽ ഇതൊന്നും താൻ കാര്യമാക്കില്ല എന്നും താരം പറയുന്നു. 2017 ൽ അർബഹാസ് ഖാനുമായി വിവാഹം ബന്ധം വേർപെടുത്തിയതിന് ശേഷമാണ് മലൈക അർജുൻ കപൂറുമായി പ്രണയത്തിലാവുന്നത്. അർബാസിനും മലൈകയ്ക്കും അർഹാൻ ഖാൻ എന്ന മകനുമുണ്ട്.