തെന്നിന്ത്യൻ താരമെന്ന നിലയില്‍ ശ്രദ്ധേയയാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി അടുത്തിടെയാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോളിതാ പൊതുവെ  അമ്മ വേഷങ്ങളോട് ‘നോ’ പറയുന്നവരാണ് ഗ്ലാമര്‍ നായികമാരിൽ നിന്ന് വ്യത്യസ്ത ആവുകയാണ്. എന്നാൽ, കല്യാണം കഴിച്ചതുകൊണ്ടാണോ ഈ റോള്‍ വന്നത് എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും, അഭിനയ സാധ്യത ഉള്ളത് കൊണ്ടാണത്രെ കാജള്‍ ഈ വേഷം എടുത്തത്.

നവാഗതനായ രാജു സരവണന്‍ സംവിധാനം ചെയ്യുന് റൗഡി ബേബി എന്ന ചിത്രത്തിലാണ് കാജള്‍ അഗര്‍വാള്‍ അമ്മ വേഷത്തിലെത്തുന്നത്. അമ്മ – മകള്‍ ബന്ധത്തെ കുറിച്ച് പറയുന്ന സിനിമയാണ് റൗഡി ബേബി.  കാജള്‍ ഇതുവരെ ചെയ്ത ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും തീര്‍ത്തും വിപരീതമാണ് ചിത്രത്തിലെ അമ്മ വേഷം.17 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ കാജള്‍ അഗര്‍വാള്‍ ചെയ്യാത്ത അമ്മ വേഷം വിവാഹ കഴിഞ്ഞ ഉടന്‍ വന്നതാണ് ആരാധകരെ കുഴപ്പിയ്ക്കുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ളയാണ് റൗഡി ബേബി ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളും മറ്റ് കാസ്റ്റിങ് വിശേഷങ്ങളും വൈകാതെ പുറത്തുവിടും.