ജൂനിയർ എൻ ഡി ആറിനൊപ്പമുള്ള അഭിനയ മുഹൂർത്തം പങ്കുവെച്ച നടി നയൻ താര. ‘അധുർസ് എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. ആ സമയത്തു താൻ മേക്കപ്പ് ചെയ്യുമ്പോൾ തന്നെ എൻ ഡി ആർ നോക്കിയിരിക്കും. ഒരു ദിവസം ഞാൻ കാരണം തിരക്കിയപ്പോൾ എന്നോട് പറഞ്ഞു എന്തിനാണ് ഇങ്ങനെ ഒരുങ്ങുന്നത് നയൻ താര പറയുന്നു.
താൻ മേക്കപ്പ് ഇടുന്ന കാര്യത്തിൽ അദ്ദേഹം എന്നെ ഒരുപാടു കളിയാകുമായിരുന്നു ,ഇങ്ങനെ നോക്കിയിരിക്കുമ്പോൾ ഞാൻ ചോദിക്കും എന്തുപറ്റി എന്തെങ്കിലും കുഴപ്പം ഉണ്ടോ അപ്പോൾ പറയും എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്യുന്നത് ഇവിടെ വരുന്നവർ നിന്നെ കാണാനല്ല എന്നെ കാണാൻ ആണ് എത്തുന്നത്. അതുകൊണ്ടു മേക്കപ്പ് കുറക്കുക, എന്നെ കാണാൻ ആണ് അവർ ഇവിടെ എത്തുന്നത് അദ്ദേഹം ഇങ്ങനെ പറഞ്ഞു കൊണ്ട് പരിഹസിക്കും നയൻ താര പറയുന്നു.
അദ്ദേഹം ഒരിക്കലും സിനിമയിൽ ഡാൻസ് കളിക്കുന്നതിനുവേണ്ടി റിഹേഴ്സൽ നോക്കുന്നത് കണ്ടിട്ടില്ല, തെന്നിന്ദ്യൻ സൂപ്പർ ഹീറോകളിൽ ഒരാൾ ആനി ജൂനിയർ എൻ ഡി ആർ, ഇപ്പോൾ നയൻതാരയുടെ കണക്ട് എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്, ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആണ് നടി.