സംവിധായകനും തെന്നിന്ത്യൻ തെററാണി നയൻതാരയുടെ ഭർത്താവും ആയ വിഘ്‌നേഷ് ശിവൻ ശിവന്‍ അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയിരുന്നു. ഇതിന് പിന്നാലെ വിഘ്നേഷ് അടുത്ത ചിത്രത്തെക്കുറിച്ച്‌ ആലോചിച്ചിരുന്നു. തന്‍റെ അടുത്ത പടത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ വിഘ്‌നേഷ് ശിവൻ എന്നാല്‍ ഏറ്റവും പുതിയതായി വരുന്ന വാര്‍ത്തകൾ പ്രകാരം ഈ ചിത്രത്തില്‍ നയന്‍താര ഇല്ല എന്നതാണ്.

നയൻ താരയുടെയും വിഘ്‌നേഷിന്റേയും പ്രണയ വിവാഹം ആയിരുന്നു. നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തിയ നാനും റൗഡി താന്‍ എന്ന ചിത്രമാണ് വിഘ്നേശിന്‍റെ കരിയറിൽ ബ്രേക്ക് ത്രൂ നൽകിയ ചിത്രം. അതിന് ശേഷമാണ് വിഘ്നേശും നയന്‍സും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയവും വിവാഹവും ഒക്കെ കോളിവുഡിലെ വലിയ സംസാര വിഷയം തന്നെ ആയിരുന്നു.

കാത്തുവാക്കുളെ രണ്ട് കാതല്‍ എന്ന വിഘ്നേശ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രത്തിലും നയന്‍താര നായികയായിരുന്നു. ഒപ്പം വിജയ് സേതുപതിയും സാമന്തയും ഉണ്ടായിരുന്നു. അതേ സമയം അജിത്ത് ചിത്രം നഷ്ടപ്പെട്ടതിന് പിന്നാലെ ലൌവ് ടുഡേ സംവിധായകന്‍ പ്രദീപ് രംഘനാഥനെ നായകനാക്കിയാണ് വിഘ്നേശ് പുതിയ സിനിമ ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ് സിനിമയുടെ നിര്‍മ്മാണം. ഏറ്റെടുത്തുവെന്ന് വിവരമുണ്ട്. ഈ സിനിമയിലെ നായികയായി നയന്‍താരയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കി എന്നാണ് റിപ്പോര്‍ട്ട്.

ജാന്‍വി കപൂര്‍ ആയിരിക്കും ഈ സിനിമയിലെ നായിക എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം നയന്‍താരയുടെ കൂടിയ പ്രതിഫലവും, അടുത്തിടെ ഇറങ്ങിയ നയന്‍സ് ചിത്രങ്ങളുടെ പരാജയവുമാണ് നിര്‍മ്മാതാക്കളെ ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത് എന്നാണ് വിവരം. എന്തായാലും ഔദ്യോഗികമായി ഇതിനോട് നയന്‍താരയോ വിഘ്നേശോ പ്രതികരിച്ചിട്ടില്ല. ഇത് സംഭവിച്ചാല്‍ ജാന്‍വിയുടെ കോളിവുഡ് അരങ്ങേറ്റമായിരിക്കും വിഘ്നേശ് ചിത്രം. തെന്നിന്ത്യയിൽ നിന്ന്നും ബോളിവുഡിലേക്ക് ചേക്കേറിയ ശ്രീദവിയുടെ മകൾ ആണ്ക ജാൻവി കപൂർ . നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയ ആണ് ജാന്വി.