ഒരുകാലത്തു മലയളത്തിന്റെ യുവത്വ൦ തുളുമ്പുന്ന നടൻ ആയിരുന്നു റഹുമാൻ. മുൻപ് താരത്തിന്റെ മകൾ റുഷ്ദയുടെ വിവാഹച്ചടങ്ങുകൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചെത്തിയിരുന്നു. ഇപ്പോൾ തന്റെ കുടുംബത്തിലെ മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുയാണ് താരം. റഹുമാൻ ഒരു മുത്തച്ഛൻ ആയിരിക്കുകയാണ്. താരത്തിന്റെ മകൾ റുഷ്ദ റഹുമാനു ഒരു കുഞ്ഞു പിറന്നിരിക്കുകയാണ്. ഒരു ആൺ കുഞ്ഞിനാണ് താരത്തിന്റെ മകൾ ജന്മം കൊടുത്തിരിക്കുന്നത്.
താൻ ഒരു ആൺകുഞ്ഞിന് ജന്മം നല്കിയിരിക്കുകയാണ്, ഞങ്ങൾ സുഖമായി ഇരിക്കുന്നു റുഷ്ദ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നുത്. കഴിഞ്ഞ വര്ഷം ആയിരുന്നു റഹ്മ്മാൻറെ മകൾ റുഷ്ദയുടയും, കൊല്ലം സ്വദേശി അൽത്താഫ് നവാബ് മായുള്ള വിവാഹം. റഹുമാനെ റുഷ്ദ് കൂടാതെ അലീഷ എന്നൊരു മകൾ കൂടിയുണ്ട്. റഹുമാൻറെ ഭാര്യ ഹൈറുനീസ ലോകം എമ്പാടും അറിയപ്പെടുന്ന മ്യൂസിക് ഡയറക്ടർ എ ആർ റഹുമാൻറെ ഭാര്യ സഹോദരിയാണ്.
മലയാളത്തിൽ കൂടെവിടെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയ രംഗത്തു എത്തിയത്.മലയാളത്തിൽ മാത്രമല്ല താരം മറ്റു അന്യ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മലയാളത്തിൽ 200 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ അഭിനയിച്ച താരം നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്യ്തു.