ഗോപി സുന്ദർ എന്ന വ്യക്തിയെ ഒരു സംഗീത സംവിധായകൻ എന്നതിലുപരി അയാളുടെ വ്യക്തി ജീവിതത്തെയാളാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേടുന്ന ആളാണ് ഗോപി സുന്ദർ. മുൻപ് പലപ്പോഴും ഇത്തരം വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ടെങ്കിലും അടുത്തിടെ ആയി അതിത്തിരി കൂടുതൽ ആണ് എന്നത് വ്യക്തം. ഗായിക അമൃത സുരേഷുമായി ഒരു വർഷം മുൻപ് ഗോപി സുന്ദർ വിവാഹിതനായിരുന്നു. അതിനു മുൻപ് ഗായിക അഭയ ഹിരണമായിയുമായി ലിവിങ് ടുഗെതർ ബന്ധത്തിലുമായിരുന്നു. എന്നാൽ സമീപകാലത്ത് വരുന്ന ചർച്ചകൾ അമൃതയും ഗോപിസുന്ദറും തമ്മിൽ വേർപിരിഞ്ഞു എന്നുള്ളതാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും സമൂഹ്യമാധ്യമങ്ങളിലൂടെ ഗോപി സുന്ദറിന് നേരെ വിമർശനങ്ങൾ വരുന്നതും. ചില കമന്റകൾക്ക് കുറിക്കു കൊള്ളുന്ന മറുപടികൾ ഗോപി നൽകാറുമുണ്ട്. അത്തരത്തിൽ വീണ്ടും ഉണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. അടുത്തിടെ സ്വിറ്റ്സർലാന്റിൽ പോയപ്പോൾ തന്റെ പെൺസുഹൃത്തുമൊത്തുള്ള ഒരു ഫോട്ടോ ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതോടെ ഗായിക അമൃത സുരേഷുമായി പിരിഞ്ഞ് മറ്റൊരു പ്രണയത്തിലാണ് ഗോപി എന്ന തരത്തിലായിരുന്നു പലരും കമന്റുമായെത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഭ്യൂഹങ്ങളോട് ഗോപി പ്രതികരിച്ചത്. ഇവിടെ ആർക്കും പ്രശ്നമില്ലെന്നും ആരും ആരേയും ചതിച്ചിട്ടില്ലെന്നും ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇ വിടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഒരു കംപ്ലെയിന്റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം’, എന്നാണ് ഗോപി സുന്ദർ പോസ്റ്റിൽ കുറിച്ചത്.നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂ എന്ന നിലയിലാണ് പലരുടേയും കമന്റുകൾ. അതിനിടെ കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷും ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇപ്പോഴും താൻ ബ്രേക്കിലാണെന്നും ലോകത്തെപറ്റി കൂടുതൽ മനസിലാക്കാനും തന്റെ ഉൻമേഷം വീണ്ടെടുക്കാനുള്ള യാത്രയിലുമാണെന്നുമായിരുന്നു അമൃത ഫേസ്ബുക്കിൽ കുറിച്ചത്.പ്രിയപ്പെട്ടവരെ ,ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്.
വേദനകൾ മറക്കാനും എന്നെത്തന്നെ മാനസികമായി സുഖപ്പെടുത്താനുമുള്ള സമയമാണിത്. ലോകത്തെ കൂടുതൽ അറിയാനും എന്നെത്തന്നെ മനസിലാക്കാനും വേണ്ടിയുള്ള യാത്രകൾ തുടരുകയാണ്. കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൻ ഞാൻ ഉടൻ തന്നെ നിങ്ങളിലേക്ക് മടങ്ങി വരും. അതുവരെ കാത്തിരിക്കുക’, എന്നായിരുന്നു അമൃത സമൂഹ മാധ്യമത്തിൽ കുറിച്ചത്.2022ലായിരുന്നുഗോപി സുന്ദറുംഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന് കുറിച്ചുകൊണ്ടായിരുന്നു ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരം പങ്കുവെച്ചത്. പിന്നീട് നിരവധി പരിപാടികളില്‍ ഇരുവരും സജീവമായിരുന്നു. എന്നാൽ വളര വൈകാതെ തന്നെ ഇരുവരും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങള‍് സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തു. ഇതോടെ ഇരുവരും പിരിഞ്ഞെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല