ജോസഫ് സിനിമക്ക് ശേഷം പത്മകുമാർ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലെർ മൂവിയാണ്  പത്താം വളവ് . പദ്മകുമാറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രവും കൂടിയാണ് ഇത്‌ .മലയാള സിനിമ  താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് പോസ്റ്റർ റിലീസ് ചെയ്യ്തതെ. ഇന്ദ്രജിത്തും സുരാജ്‌ വെഞ്ഞാറൻമൂടും പ്രമുഖ വേഷങ്ങളിൽ എത്തുന്ന സിനിമയാണ് പത്താം വളവ് കേരളത്തിൽ ഒരു നടന്ന സംഭവത്തെ പ്രമേയം ആക്കിയ സിനിമ കൂടിയാണ്. ഇതൊരു കുടുംബ പശ്ചാത്തലത്തിലുള്ള ത്രില്ലെർ സിനിമ കൂടിയാണ് പത്താം വളവ് . ഈ ചിത്രത്തിന്റെ ടാഗ് ലൈൻതന്നെ പ്രണയം പകയോടെ മാത്രം എന്നാണ് പോസ്റ്റർറിലീസ് ചെയ്യ്തിരിക്കുന്നത് .

 

ഈ ചിത്രത്തിന്റെ പോസ്റ്ററിൽ കാണാൻ കഴിയുന്നത് ജയിലഴികൾക്കുളിൽ കിടക്കുന്ന സൂരജ് വെഞ്ഞാറൻ മൂടിനെയും പോലീസ് വേഷത്തിൽ ഇന്ദ്രജിത് സുകുമാരനെയുംആണ്. ഈ ചിത്രത്തിന്റെ തിരകഥ അഭിലാഷ്പിള്ളയാണ്. അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മൽ അമീർ, അനീഷ് ജി മേനോൻ, സോഹൻ സീനുലാൽ, രാജേഷ് ശർമ്മ, ജാഫർ ഇടുക്കി, നിസ്താർ അഹമ്മദ്, ഷാജു ശ്രീധർ, ബോബൻ സാമുവൽ, ബേബി കിയാറ, റിങ്കു ടോമി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. രതീഷ് റാം ആണ് ഛായാഗ്രഹണം. പദ്മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാർ, ബി കെ ഹരിനാരായണൻ, എസ് കെ സജീഷ് എന്നിവരുടേതാണ് ഗാനരചന.ഈ ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ പുരോഗമിക്കുകയാണ്.

യു ജി എം പ്രൊഡക്ഷന്റെ ബാനറിൽമുംബൈ മൂവി സ്റ്റുഡിയോസുമായി സഹകരിച്ച്ഡോ സക്കറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്സ്റ്റിൽസ്- മോഹൻ സുരഭി, സേതു അത്തിപ്പിള്ളിൽ, ഡിസൈൻ- യെല്ലോ ടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർനവീൻ ചന്ദ്ര ,നിധിൻ കെനി ഈ ചിത്രത്തിന്റെ സഹ നിർമാതാക്കൾ ഷമീർ മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ  മാഫിയ ശശി സ്റ്റണ്ട് കൊറിയോ ഗ്രാഫി.