പ്രേക്ഷകർ ഏറ്റവും കൂടുതകൾ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ‘ചുപ്’ സെപ്റ്റംബർ 23 ന് തിയേറ്ററുകളിൽ എത്തും. കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ദുല്‍ഖര്‍ സൽമാനും സണ്ണി ഡിയോളും പൂജ ഭട്ടും ശ്രേയ ധന്വന്തരിയും ആണ്. റൊമാന്റിക് സൈക്കോ ത്രില്ലർ ആയ ‘ചുപ്പ്’ ന്റെ ടീസർ ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു.
ടീസറിൽ പേപ്പർ കട്ട് ചെയ്ത് പൂക്കൾ ഉണ്ടാക്കുന്ന ദുൽഖറിനെയാണ് കാണാൻ സാധിക്കുന്നത് . ആ പൂക്കൾ നായികക്ക് കൈ മാറുമ്പോൾ 1959 ൽ പുറത്തിറങ്ങിയ “കാഗസ് കെ ഭൂൽ” (പേപ്പർ നിർമിത പൂക്കൾ ) എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ഉണ്ടായ വിമർശനങ്ങളെ പറ്റി പറയുകയും ചെയ്യുമ്പോൾ ദുല്‍ഖര്‍ ദേഷ്യപ്പെട്ടുകൊണ്ട് ‘ചുപ്’ (മിണ്ടരുത്) എന്ന പറയുന്നതോടുകൂടി ടീസർ അവസാനിക്കുകയാണ്.ടീസറിൽ നിന്ന് മനസിലാകുന്നത് സണ്ണി ഡിയോളിന്റെ പ്രതി നായകൻ ആണ് ദുൽഖർ എന്നാണ്.
മാസ്റ്റർ ഫിലിം മേക്കർ ഗുരു ദത്തിനും അദ്ദേഹത്തിന്റെതായി 1959 ൽ പുറത്തിറങ്ങിയ ക്ലാസിക്ക് ചിത്രമായ’കാഗസ് കേ ഫൂലി’നും ഉള്ള ട്രിബ്യുട്ട് ആണ് ഈ സിനിമയെന്ന് പറയപ്പെടുന്നു. നടനും സംവിധായകനും നിർമാതാവുമായ ഗുരു ദത്തിന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ ദുരന്തം ആയിരുന്നു ‘കാഗസ് കെ ഭൂൽ’ എന്ന ചിത്രത്തിന്റെ പരാജയം.സംവിധാനം ചെയ്തു നായകനായി വന്ന ഈ ചിത്രത്തിന്റെ പരാജയത്തോടുകൂടി സംവിധാനത്തിൽ നിന്ന് പിന്മാറുകയും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനി തകരുകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തിലാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നത്.