സോഷ്യൽ മീഡിയയുടെ  ലോകത്തെ സ്റ്റാർ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയും ഭാര്യ സിന്ധുവും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും കിടിലൻ ഫൊട്ടോകളിലൂടെയും, ഡാൻസ് വീഡിയോകളും ഡബ്സ്മാഷും യൂട്യൂബിലൂടെയും ദിയ സോഷ്യൽ മീഡിയയിൽ സജീവമാണ് ഏറെ ആരാധകരെ നേടിയെടുക്കാൻ ദിയയ്ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.   സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരെ നേടിയെടുത്തവരാണ് ഈ സഹോദരിമാർ. Diya-Krishnas-comment

Diya Krishna
Diya Krishna

ഇപ്പോളിതാ, മാലിദ്വീപിൽ നിന്നുള്ള ത്രോബാക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദിയ.  സെക്സി ലുക്കിൽ സ്വിംസ്യൂട്ട് ധരിച്ച് പൂളിൽ നീന്തുന്ന ചിത്രങ്ങളാണ് ദിയ പങ്കുവെച്ചത്. ഒപ്പം ഇഷാനിയും ഉണ്ട്. പിങ്ക് നിറത്തിലുള്ള  സ്വിം സ്യൂട്ടാണ് ദിയ ധരിച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഫോട്ടോയെക്കാൾ ആരാധകർ ഇപ്പോൾ ദിയയുടെ കംമെന്റിനാണ് കയ്യടിക്കുന്നു.  തന്റെ ഫൊട്ടോയ്ക്ക് മോശം കമന്റിട്ടയാൾക്ക് കിടലൻ മറുപടി നൽകിയാണ് ദിയ  കയ്യടി നേടിയിരിക്കുന്നത്. Diya Krishna

Diya Krishna
Diya Krishna

ദിയയുടെ ചിത്രത്തിന് താഴെ വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു ലഭിച്ച കമന്റ്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ദിയ നല്ല ചുട്ട മറുപടി കൊടുത്തത്. ”ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം. ഇവളുടെ മാതാപിതാക്കള്‍ ആരാണോ. ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം,” ഇതായിരുന്നു ദിയ എഴുതിയത്. തന്റെ ചിത്രത്തിന് മോശം കമന്റിട്ടയാള്‍ കമന്റ് പിന്‍വലിച്ചെന്നും പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ പറഞ്ഞിട്ടുണ്ട്.