നടൻ കൃഷ്ണകുമാറിന്റെ 4 പെണ്മക്കളെ പൊതുവെ കൃഷ്ണ സിസ്റ്റേഴ്സ് എന്നാണ് അറിയപ്പെടുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഒരു പക്ഷെ വെള്ളിത്തിരയിൽ ഇതുവരെ മുഖം കാണിക്കാത്ത ദിയ കൃഷ്ണയ്ക്കായിരിക്കും. കഴിഞ്ഞ ദിവസമാണ് ദിയ താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. സുഹൃത്തായ അശ്വിൻ തന്നോട് പ്രണയാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോ ദിയ പങ്കുവെച്ചത് . ഒരു മോതിരമൊക്കെയായി സിനിമാ സ്റ്റൈലിലാണ് അശ്വിൻ ദിയയെ പ്രപ്പോസ് ചെയ്തത്. എന്നാൽ ​ദിയയും അശ്വിനും തമ്മിലുള്ള പ്രണയത്തെ കുറിച്ച് കൃഷ്ണകുമാറോ സഹോദരിമാരോ ,അമ്മ സിന്ധുവോ ഒന്നും പ്രതികരിച്ചിരുന്നില്ല. പക്ഷെ അശ്വിൻ ദിയയുടെ വീട്ടിൽ വന്നതിന്റെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന്റെയും വീഡിയോ ദിയ പങ്കുവെച്ചിരുന്നു.സോഫ്റ്റ്വ വെയർ ഡവലപ്പറാണ് അശ്വിൻ. അതേസമയം കാമുകനൊപ്പം ദുബായ് ട്രിപ്പിന് ഒരുങ്ങുകയാണ് ദിയ കൃഷ്ണ. ഫെബ്രുവരി ആദ്യ ആഴ്ച തന്നെ തങ്ങൾ ദുബായിക്ക് തിരിക്കുമെന്ന് ദിയ തന്നെ പുതിയ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദിയ മുമ്പും കുടുംബത്തോടൊപ്പം ദുബായ് സന്ദർശിച്ചിട്ടുണ്ട്. എന്നാൽ അശ്വിനുമായി ആദ്യമായാണ് ദുബായ്ക്ക് പോകുന്നത്. ദുബായ് യാത്രയ്ക്കുള്ള പർച്ചേസിങ് ദിയ പൂർത്തിയാക്കി. മറ്റൊരു വിദേശ രാജ്യത്തേക്കാണ് പോകുന്നത് എന്നതുകൊണ്ട് തന്നെ മോഡേൺ വസ്ത്രങ്ങളാണ് ദിയ കൂടുതലായും വാങ്ങിയത്. സെക്സി, ​ഗ്ലാമർ ലുക്ക് നൽകുന്ന വസ്ത്രങ്ങൾ ഏറെയും ദിയയ്ക്കായി സെലക്ട് ചെയ്തത് അശ്വിനാണ്. താൻ അത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് അശ്വിന് ഇഷ്ടമാണെ, മറ്റുള്ള രാജ്യങ്ങളിൽ ചെല്ലുമ്പോൾ‌ മാത്രമെ താൻ അത്തരം വസ്ത്രം ഉപയോ​ഗിക്കൂ ആ കാര്യം അശ്വിന് അറിയാ൦ ദിയ പറയുന്നു. നാട്ടിൽ ഇത്തരം മോഡേൺ വസ്ത്രങ്ങൾ സൊസൈറ്റി കാരണം താൻ അധികം ഉപയോ​ഗിക്കാറില്ലെന്നും ദിയ പറയുന്നു. തനിക്കൊപ്പം കൂടിയ ശേഷം സ്ത്രീകളുടെ വസ്ത്രങ്ങളെ കുറിച്ചെല്ലാം അശ്വിന് നല്ല അറിവുണ്ട്. പീരിഡ്സാകുമ്പോൾ പാഡ് വാങ്ങാൻ പറഞ്ഞ് വിട്ടാൽ‌ കോൺ‌ഫിഡൻസോടെ പോയി വാങ്ങിയിട്ട് വരുന്ന സുഹൃത്താണ് അശ്വിനെന്നും ദിയ പറയുന്നു.

തന്റെ ആൺസുഹൃത്തുക്കളിൽ പലർക്കും പാഡിനെ കുറിച്ചൊന്നും വലിയ അറിവില്ലാത്തവരാണെ, എന്നാൽ അശ്വിൻ അങ്ങനെയല്ലെ ദിയ പറയുന്നു. ഫെബ്രുവരിയിൽ ​ദുബായ് വ്ലോ​ഗുകൾ പങ്കുവെക്കുമെന്നും അറിയിച്ചാണ് ദിയ വീഡിയോ അവസാനിപ്പിച്ചത്. കുടുംബജീവിതം അതിയായി ആ​ഗ്രഹിക്കുന്ന ഒരാളാണ് ദിയ. അതുകൊണ്ട് തന്നെ തന്റെ വിവാഹം ഈ വർഷമോ അടുത്ത വർഷമോ ഉണ്ടാകുമെന്ന് ദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.