കാളിദാസന്റെ ഇതിഹാസ സംസ്‌കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഗുണശേഖർ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ശാകുന്തളം’. ചിത്രത്തിൽ ദുഷ്യന്ത് രാജാവായെത്തുന്നത് മലയാളതാരമായ ദേവ് മോഹനനാണ്.

ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അതിമനോഹരനായ രാജാവായാണ് ദുഷ്യന്തൻ എത്തിയിരിക്കുന്നത്.

സാമന്ത റൂത്ത് പ്രഭുമാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.മോഹൻ ബാബു,അദിതി ബാലൻ, അല്ലു അർഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗുണശേഖർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.