സിദ്ധാർഥ് ഭരതൻ  സംവിധാനം ചെയിത ചിത്രമാണ്  ചതുരം. ചിത്രം നവംബറിൽ ആയിരുന്നു  തിയറ്ററുകളിൽ റീലീസ് ചെയ്തത്. എന്നാൽ ഈ ചിത്രത്തിൽ നായികാ ആയിട്ട് എത്തുന്നത്  സ്വാസിക വിജയ് ആണ്. റോഷൻ മാത്യു, അലൻസിയർ തുടങ്ങിയവരായിരുന്നു ചതുരത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.ഈ ചിത്രത്ഗിൽ അഭിനയിച്ചതിൽ സ്വാസികക്കെതിരെ നിരപതി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.

chathuram

ചിത്രത്തിൽ പല ഇൻ്റിമേറ്റ് രംഗങ്ങളും ഉണ്ടായിരുന്നു. അതാണ് ഈ സിനിമയെ ചർച്ചാവിഷയമാക്കിയത്. സെൻസർ ബോർഡ് ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കൊടുത്തിരുന്നു.അതിനാൽ നിരവധി പേർ  ഈ  ചിത്രം  കാണാൻ തന്നെ മടിച്ചിരുന്നു.എന്നാൽ ഇപ്പോൾ ചതുരം ഇപ്പോൾ ഒടിടി റിലീസ് ചെയ്യുവാൻ പോവുകയാണ്. എന്നാൽ റിലീസ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ചിത്രത്തിൻ്റെ സംവിധായകൻ സിദ്ധാർഥ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ജനുവരി മാസത്തിൽ ചിത്രത്തിൻ്റെ ഓടിടി വിതരണം ചെയ്യും എന്ന് പറഞ്ഞത്.