ഇപ്പോൾ ജനങ്ങളിൽ ഉയരുന്ന ഒരു വിഷയം തന്നെയാണ് ബ്രഹ്മപുരം തീപിടിത്തം, ഇതിൽ പ്രതിഷേധിച്ചു കൊണ്ട് നിരവധി താരങ്ങൾ മുൻപന്തിയിൽ ഇറങ്ങിയിരുന്നു, ഇപ്പോൾ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് മുന്നോട്ടു എത്തിയിരിക്കുകയാണ്. നിങ്ങൾ ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നീറിപ്പുകയുന്ന ഒരു കൂട്ടം മനുഷ്യർ ഇവിടെ ഉണ്ട്. ഈ പുകമറയിൽ നിങ്ങൾ ക്ക് എത്ര നാൾ ഈ നുണകൾ പറഞ്ഞു രക്ഷപെടാൻ കഴിയും അശ്വതി പറയുന്നു.
എല്ലാവര്ക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയില്‍ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വര്‍ഗം മനുഷ്യരാണെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യര്‍ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു.ഒരു കാശ് ചിലവ് ഇല്ലാത്ത സാധനം.
അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ ദിവസം കൊച്ചിക്കാരക്ക് നഷ്ട്ടപെട്ടിരികുന്നത്. ആരുടെ അനാസ്ഥ ആയാൽ പോലും അധികാരികൾ സമാധാനം പറഞ്ഞെ മതിയാകൂ. നിങ്ങൾ നുണകൾക്ക് മേൽ നുണകൾ നിരത്തി ആ പുകമറിക്കുള്ളിൽ എത്ര നാൾ ഇരിക്കും, നിങ്ങൾ നാളെ എല്ലാം പരിഹരിക്കും എന്നുള്ള വിശ്വാസത്തിൽ ഞങ്ങൾ ഉറങ്ങിയാൽ നാളെ ഉണരുമെന്നു എന്തുറപ്പ് അശ്വതി പറയുന്നു, താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.