ഒരു അഡാറ് ലവ്എന്ന ചിത്രത്തിലെ ആദ്യത്തെ അഭിനയം കൊണ്ട് തന്നെ പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. മുബൈയിലെ ഒരു ഹോട്ടലിൽ നിന്നും തനിക്കുണ്ടായ ദുരാനുഭവത്തെ കുറിച്ച് നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ച് വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുകയാണ്. ഹോട്ടലിന്റെ പേര് പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ടാണ് നടി ഈ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്.

ഫെർൺ ഗോർഗോൺ എന്ന ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവർ പുറത്തുനിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല എന്നുള്ളത. അവർക്ക ഭക്ഷണത്തിനു വേണ്ടി മറ്റു ആൾക്കാരിൽ നിന്നും പൈസ വാങ്ങിക്കാമല്ലോ. ഓർഡർ ചെയുന്ന ഭക്ഷണത്തിനു പ്രത്യേക ചാർജ് ആണ് ഈടാക്കുന്നത്. ഇവരുടെ ഈ പോളിസിയെ കുറിച്ച് ഇതിനു മുൻപ് എനിക്കറിയില്ലായിരുന്നു. ഈ ഹോട്ടൽ ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷൻ ടീം ആണ് ഹോട്ടൽ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഇവരുടെ ഈ പോളിസികൾ ഒന്നും വായിച്ചു നോക്കാൻ കഴിഞ്ഞില്ല.

ഈ തവണ എങ്കിലും എന്നോട് ഷെമിക്കാൻ അവരോടു ഞാൻ പറഞ്ഞു. ഭക്ഷണത്തിനു ഞാൻ പണം നൽകിയതാണ് അതുകൊണ്ടു കളയാൻ പറ്റില്ല എന്നും ഞാൻ പറഞ്ഞു. ഞാൻ ഒന്നും പറയുന്നത് ഒന്നും അവർ കേൾക്കാൻ തയ്യാറയില്ല. അവർ അവിടെ വലിയ സീൻ ആക്കി. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു. താരം പറയുന്നു .