മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ, ഇപ്പോൾ താരം ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഷൈൻ ചേട്ടന്റെ ഇന്റർവ്യൂ കാണുമ്പൊൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അദ്ദേഹത്തിന്റെ അഭിമുഖം കാണുമ്പൊൾ വേറെഒരാൾ ആണോ എന്ന് തോന്നി പോകും. കാരണം ഞങ്ങൾ ഒന്നിച്ചു അഭിയനയിച്ച ഇതിഹാസയിൽ അദ്ദേഹം ഇങ്ങനെ വാചാലൻ ആകാറില്ലായിരുന്നു നടി കൗമുദീസിനെ നൽകിയ അഭിമുഖത്തിൽ പറയുന്നു.
ശരിക്കും ഞാൻ ഇപ്പോൾ ആലോചിക്കാറുണ്ട് ഈ ചേട്ടൻ ഇപ്പോൾ എന്താ ഇങ്ങനെ എന്ന്. വലിയ പാവമായ മനുഷ്യൻ ആണ് സെറ്റിൽ വന്നാൽ ഒരു അക്ഷരം ആവശ്യമില്ലാതെ സംസാരിക്കില്ല, വണ്ടി വന്നാൽ ഒരു മൂലക്ക് പോയിരുന്നു ഉറങ്ങും. ഷോട്ട് തുടങ്ങുമ്പോൾ വന്നു അഭിനയിച്ചു മടങ്ങി പോകും അനുശ്രീ പറയുന്നു.
എന്നെ ആ ചിത്രത്തിൽ പുകവലിപ്പിക്കാൻ പഠിപ്പിച്ചത് ബാലുവും, ഷൈൻ ചേട്ടനും കൂടി ആയിരുന്നു. ആ സമയത്തു അഭിനയിച്ച സിനിമയുടെ പ്രൊമോഷൻ സമയത്തു എന്തെങ്കിലും ചോദിച്ചാൽ അതിനെ മറുപടി നൽകും അങ്ങനെയുള്ള ഈ മനുഷ്യൻ ഇപ്പോൾ ഓരോ അഭിമുഖങ്ങളിൽ കൌണ്ടർ അടിക്കുമ്പോൾ അത്ഭുതം തോന്നും , ഇപ്പോൾ ഷൈൻ ചേട്ടനെ കാണുമ്പൊൾ വലിയ അതുഭുതം തന്നെയാണ്അ നുശ്രീ പറയുന്നു.