തെന്നിദ്യൻ താര സുന്ദരി തന്നെയാണ് അനുഷ്ക ഷെട്ടി, തന്നോടൊപ്പം നിരവധി നാടൻമാരുടെ പേരുൾപ്പടുത്തി ഗോസിപ്പുകൾ പുറത്തുവന്നിരുന്നു,അതിൽ ഒന്നായിരുന്നു പ്രഭാസുമായി, എന്നാൽ  താരം ഇതുവരെയും ഒന്നിനും പ്രതികരിച്ചു എത്തിയിട്ടില്ല, എന്നാൽ ഇപ്പോൾ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. ഒരു ക്രിക്കറ്റ് താരത്തിനോട് ആണ് ആദ്യം ക്രഷ് തോന്നിയത്. എന്റെ  പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരൻ രാഹുൽ ദ്രാവിഡ്, ഒരു പ്രത്യക സമയത്തു തോന്നിച്ച പ്രണയം ആയിരുന്നു അത് അനുഷ്ക പറയുന്നു

ഒരു ഓൺലൈൻ അഭിമുഖ്ത്തിൽ ആണ് താരം ഇത് വെളിപ്പെടുത്തിയത് , ഒരു ഇടവേളയ്ക്കു ശേഷം ഇപ്പോൾ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. യു വി ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ അനുഷ്കയാണ് നായിക. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അൻവിത റവാലി ഷെട്ടി എന്ന ഷെഫിന്റെ വേഷത്തിലാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്. നവീൻ പോളി ഷെട്ടിയാണ് ചിത്രത്തിലെ നായകൻ.

നിശബ്ദം എന്ന ചിത്രം ആയിരുന്നു നടി അവസാനമായി അഭിനയിച്ച ചിത്രം. മാധവൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തെ ഏറെ ഇഷ്ടത്തോടെയാണ് സിനിമ പ്രേക്ഷകർ നെഞ്ചേറ്റിയത്. ബാഹുബലിയിലെ പ്രഭാസ് – അനുഷ്ക കോംബോയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ