മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ്  അമ്പിളി ദേവി. എന്നാൽ നടിയുടെ വിവാഹ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ മലയാളികളെ ഒരുപാട് വേദനിപ്പിചിരുന്നു. ആദ്യ വിവാഹ ജീവിതത്തില്‍ ചില പൊരുത്തക്കേുകള്‍ ഉണ്ടായ ശേഷം വിവാഹ മോചിതയായ അമ്പിളി നടന്‍ ആദിത്യനെ വിവാഹം ചെയ്തു.എന്നാല്‍ ആ തീരുമാനം ഏറ്റവും തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്താണ്. ഈ വിഷയത്തിൽ അമ്പിളിയ്ക്ക് ഒരുപാട് മാനസിക പിന്തുണ നല്‍കിയ നടിയാണ് അനു ജോസഫ്.അമ്പിളിയുടെ പ്രശ്‌നം അറിഞ്ഞപ്പോള്‍ തന്നെ ഫോണില്‍ ബന്ധപ്പെടുകയും, അമ്പിളിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അനു ജോസഫ് പങ്കുവയ്ക്കുകയും ചെയ്തു. ആ അഭിമുഖത്തില്‍ അമ്പിളി പല കാര്യങ്ങളും തുറന്ന് പറയുകയുണ്ടായി. എന്നാൽ മാധ്യമങ്ങൾ ഈ വിഷയമ ഏറ്റെടുത്തതോടെ അനു ജോസഫ് ഇതിനെ കുറിച്ചു കൂടുൽ   സംസാരിക്കാതെയായി. അതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.adithyan_jayan_ambili_devi
‘അമ്പിളിയെയും കുടുംബത്തെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. അമ്പിളിയുടെ അച്ഛനുമായിട്ടെല്ലാം നല്ല ബന്ധമുണ്ട്. ഈ പ്രശ്‌നം കേട്ട് അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. അപ്പോള്‍ തന്നെ ഞാന്‍ അവളെ വിളിച്ചു. ഞാന്‍ മറ്റൊരു ഷൂട്ട് കഴിഞ്ഞ് വരുന്ന സമയമായിരുന്നു. ഒന്ന് നേരില്‍ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടില്‍. സംസാരിച്ചപ്പോള്‍, നിനക്ക് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ ചാനലിനോട് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഓകെ പറഞ്ഞു. അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു.


അതിന് ശേഷം പേഴ്‌സണലായി അവളെ വിളിയ്ക്കുകയും കാര്യങ്ങളൊക്കെ അറിയുകയും ചെയ്തട്ടുണ്ട്. പക്ഷെ അതൊന്നും ഷൂട്ട് ചെയ്യുകയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന് കാരണം, അമ്പിളിയുടെ ജീവിതം വച്ച് ഞാന്‍ ചാനല്‍ റേറ്റിങ് കൂട്ടുകയാണ് എന്ന തരത്തില്‍ ചിലര്‍ സംസാരിച്ചു. അതുകൊണ്ടാണ് ആ വിഷയത്തില്‍ അത്രയധികം പിന്നീട് ഇടപെടാതിരുന്നത്’ ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനു ജോസഫ് വ്യക്തമാക്കി.