രണ്ടു ദിവസമായി സോഷ്യൽ മീഡിയ ഗായിക അമൃത സുരേഷിന്റെയും സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെയും പുറകെയാണ്. കാരണം എന്തെന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നാൽ ഇപ്പോൾ ഇരുവരും വേര്‍പിരിയുന്നതായി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നടൻ ബാലയാണ് അമൃത സുരേഷിൻറെ മുൻഭർത്താവ് ഇവർ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം ബാല മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ അമൃത സുരേഷ് വിവാഹിത ആയില്ല. ഈ കാലയളവിലാണ് ഗോപി സുന്ദറുമായി പ്രണയത്തിൽ ആകുന്നത്.

ഗോപി സുന്ദറും മുൻപ് വിവാഹിതൻ ആയി ആ ബന്ധം വേർപെടുത്തിയ ആളാണ്. അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും പ്രണയബന്ധം സോഷ്യൽ മീഡിയയിൽ വൻ വിമർശങ്ങൾക്കും വഴി വെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോ കളുമെല്ലാം പങ്കു വയ്ക്കാറുണ്ടായിരുന്നു. ഇരുവരും തങ്ങള്‍ ഒന്നായതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചതും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകൾ ഇവരുടെ പേജുകളില്‍ ഇല്ല. ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും അമൃതയുടെയും ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും ഈ പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്‌ അനുഭവങ്ങളുടെ കനല്‍ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.’ എന്നായിരുന്നു ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം ഇരുവരും കുറിച്ചത്. എന്നാല്‍ ഈ പോസ്റ്റ് ഇവരുടെ പേജുകളില്‍ ഇപ്പോഴില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്. സത്യാവസ്ഥ എന്താണെന്നു വ്യക്തമല്ല. വേർപിരിയുന്നോ എന്ന ചോദ്യങ്ങൾക്ക് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല. സംഭവത്തിന്റെ യാഥാർഥ്യം എന്താണെന്ന് കാത്തിരുന്ന് കാണാം.