12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘എലോൺ’.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എലോൺ.എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ട്രൈലെറുമായി ബന്ധപ്പെട്ട വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ 2023 ജനുവരി 1ന് റിലീസ് ചെയ്യും.

ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങുന്ന വിവരം മോഹൻലാ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്. പുതുവർഷം  തുടങ്ങുന്ന സെക്കൻഡിൽ തന്നെ ട്രെയിലർ പുറത്തിറങ്ങും എന്നാണ് പങ്കു വെച്ചിരിക്കുന്നത്.ആരാധകർക്കുള്ള പുതുവത്സര സമ്മാനമാണ്  ചിത്രത്തിന്റെ ട്രെയിലർ.ചിത്രത്തിന്റെ റിലീസ്  തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.