നടന്‍ കൃഷ്ണകുമാറിന്റെ മക്കള്‍ സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. പാട്ട്, അഭിനയം, നൃത്തം എന്ന് വേണ്ട സകല മേഖലകളിലും കൃഷ്ണ സിസ്റ്റേഴ്‌സ് ഹിറ്റാണ്. ഇപ്പോഴിതാ മൂത്തമകള്‍ അഹാന കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ വീഡിയോ തോന്നല്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അഹാനയുടെ യൂടൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഹാന തന്നെയാണ്. ഷെഫിന്റെ വേഷത്തിലെത്തുന്ന അഹാനയുടെ കന്നി സംരംഭത്തിന് പൃഥ്വിരാജും മഞ്ജുവാര്യരും അടക്കമുള്ളവര്‍ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
തെന്നല്‍ അഭിലാഷ്, ഫാഹിം സഫര്‍, അമിത് മോഹന്‍ രാജേശ്വരി, ഫര്‍ഹ ഫത്താഹുദ്ധീന്‍, രോഹന്‍ പറക്കാട് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഷര്‍ഫുവിന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹനിയ നഫീസയാണ് ആലാപനം. നിമിഷ് രവിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ദ ട്രൈബ് കണ്‍സെപ്റ്റ്‌സാണ് നിര്‍മ്മാണം.