ഒരുകാലത്തു മലയാളികളുടെ പ്രിയപ്പെട്ട താരം ആണ് ദിവ്യ ഉണ്ണി, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി തന്റെ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുയായിരുന്നു. സുധീർ ആയിരുന്നു ദിവ്യയുടെ ആദ്യ ഭർത്താവ്  എന്നാൽ ഇരുവരും താമസിക്കാതെ വേർപിരിയുകയും ചെയ്യ്തു ഇതിൽ രണ്ടു കുട്ടികൾ ദിവ്യക്ക് ഉണ്ട് പിന്നീട് അരുൺകുമാറിന് വിവാഹം കഴിക്കുകയും ചെയ്യ്തു. സിനിമയിൽ നിന്നും വേർപിരിഞ്ഞെങ്കിലും താരം ഒരു നൃത്ത വിദ്യാലയം തുടങ്ങുകയും ചെയ്യ്തു അമേരിക്കയിൽ.

ഇപ്പോൾ താൻ സിനിമയിലേക്ക് ഇനിയും ഒരു തിരിച്ചു  വരുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് നടി. താൻ ഒരുപാടു സിനിമകളുടെ കഥകൾ കേൾക്കാറുണ്ട്. ചില കഥകൾ തനിക്കു ഇഷ്ട്ടപെടാറുണ്ട് എന്നാൽ താൻ ചെയ്യ്താൽ ശരിയാകുമോ എന്ന ചിന്ത പിന്നെ ഞാൻ അമേരിക്കയിൽ താമസം ആയതുകൊണ്ട് ഫുൾ പ്രൊജക്റ്റ് എനിക്ക് വേണ്ടി വെയിറ്റ് ചെയ്‌യേണ്ടി വരും എന്ന് പറയുന്നതിന്റെ ബുദ്ധിമുട്ടു, അല്ലെങ്കിൽ പിന്നെ ചില ക്ലാഷുകൾ ഉണ്ടാകുംദിവ്യ ഉണ്ണി പറയുന്നു

തന്റെ നൃത്ത വിദ്യാലയത്തെക്കുറിച്ചും അമേരിക്കയിലെ ജീവിതത്തെക്കുറിച്ചും ദിവ്യ ഉണ്ണി സംസാരിച്ചു. ‘അമേരിക്കയിൽ ചെന്നപ്പോൾ നമ്മുടെ നാടുമായി അടുക്കുകയാണ് ചെയ്തത്. എന്റെ നൃത്ത വിദ്യാലയത്തിന്റെ 20ാമത്തെ വർഷം ആരംഭിക്കുകയാണ്. 2003 ൽ തുടങ്ങിയതാണ്,മൂന്ന് വയസ് മുതൽ ‍ഡാൻസ് ചെയ്യുന്നു. ഇപ്പോഴും ഡാൻസ് പഠനം നിർത്തിയിട്ടില്ല ഞാൻ തുടർന്ന് പോകുന്നു ദിവ്യ ഉണ്ണി പറയുന്നു.