നമ്മുടെയൊക്കെ സ്വന്ത വീട്ടിലെ ഒരാളെ പോലെ തോന്നുന്ന ചില അഭിനേതാക്കൾ ഉണ്ടാകും. അതിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന അഭിനേത്രിയാണ്. അടുത്തിടെ മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന നടി ഇപ്പോൾ മോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ തന്റെ ജീവതത്തിൽ ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് ഭാവന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.ചില സമയത്ത് ഒരു ഡിപ്രഷൻ മൂഡിലേക്ക് പോയിരുന്നു താൻ എന്നും ചിലപ്പോൾ  മീനിങ്ലെസ് ആണ് താൻ എന്ന തരത്തിലൊക്കെ തോന്നിയിരുന്നുവെന്നും ഭാവന പറയുന്നുണ്ട്. . സിനിമ ചെയ്യുമ്പോഴും ഇതൊക്കെ ഉണ്ടായിരുന്നു. എന്ത് ചെയ്യണം, ഇതൊക്കെ ചെയ്യണോ വേണ്ടേ എന്നൊക്കെയായിരുന്നു , അതൊരു കോൺസ്റ്റന്റ് ബാറ്റിലാണ്. ചിലപ്പോൾ രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ അത് മാറും. നമ്മുക്ക് ഒരാളെ പുറത്ത് നിന്ന് ജഡ്ജ് ചെയ്യാൻ പറ്റില്ല എന്നും  ചിരിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കൊണ്ട് അവർ ഹാപ്പിയാണെന്ന് പറയാൻ സാധിക്കില്ല എന്നും ഭാവന പറഞ്ഞു.ഒരു പക്ഷെ ഏറ്റവും മോശമായ ദിവസമായിരിക്കാം അത് എന്നും  എല്ലാ മനുഷ്യരേയും പോലെ പ്രശ്നങ്ങൾ തനിക്കും  ഉണ്ട് എന്നും  പക്ഷേ താനത് പുറത്ത് കാണിക്കാറില്ല എന്നും താരം പറയുന്നുണ്ട്.  തന്റെ അച്ഛൻ മരിച്ചിട്ട് എട്ട് വർഷം ആകാൻ പോകുന്നു എന്നും ആ വേദന താൻ മരിക്കുന്നത് വരെ ഉള്ളിൽ ഉണ്ടാകുമെന്നും ഭാവന പറയുന്നു. കാലം വേദനകളെ മായ്ച്ച് കളയുമെന്ന് എല്ലാവരും പറയും. പക്ഷേ അത്  അങ്ങനെയില്ല.വേദന  എന്നുമൊരു  മുറിവ് തന്നെയാണ്. അത് ഉള്ളിൽ തന്നെ ഉണ്ടാകു മെന്നാണ് ഭാവന പറയുന്നത് . താൻ മരിക്കും വരേയും  അച്ഛനെ മിസ് ചെയ്യും. ഒരുപക്ഷേ വേദനയുടെ ഇന്റൻസിറ്റി കുറയുമായിരിക്കും. ഒറ്റയടിക്ക് മാറില്ല. അല്ലാതെ കംപ്ലീറ്റായി വേദന മാറില്ല എന്നും ഭാവന പറഞ്ഞു .  എന്തായാലും താൻ  അങ്ങനെ പെട്ടെന്ന് വേദന മറക്കുന്ന ഒരാൾ അല്ലെന്നും , എല്ലാവർക്കും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് താൻ കരുതുന്നത് എന്നും ഭാവന പറഞ്ഞു . ചിലപ്പോൾ അതിന്റെ തീവ്രത കുറഞ്ഞു കൊണ്ടിരിക്കും എന്നുള്ളതാണ്. ജീവിതം എന്നത് സന്തോഷവും സങ്കടവും ഉണ്ടാകും. ഒരു കയറ്റം ഉണ്ടാകുമ്പോൾ ഒരു ഇറക്കവും ഉണ്ടാകും. എല്ലാം ഒകെയായി ക്ലിയറായി ഇനി എന്റെ ജീവിതത്തിൽ എല്ലാം സന്തോഷമായിരിക്കും എന്നൊരു അവസ്ഥയിൽ ഞാൻ എത്തിയിട്ടില്ല, അങ്ങനെ ആരെങ്കിലും എത്തിയിട്ടുണ്ടോയെന്നും അറിയില്ല.ഇതൊക്കെയൊരു കോൺസ്റ്ന്റ് ബാറ്റിൽ തന്നെയാണ് എന്നും  ഭാവന പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെ ആയി മലയാള സിനിമയിൽ നിന്നും മാത്രമാണ് താൻ മാറി നിന്നതെന്നും ഭാവന പറയുന്നു.   

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. മൂഡ് സ്വിങ്സ് ഉള്ള ആളാണ്. കുറച്ചൊക്കെ മനസിനെ വല്ലാതെ ബാധിച്ചിരുന്നു. എല്ലാവരെയും പോലെ വിഷമങ്ങൾ തന്നെയും ബാധിക്കാറുണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു. അതേസമയം, റാണി എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നത്. തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ആണ് ചിത്രം ഒരുക്കുന്നത്. ഭാവനയ്ക്ക് ഒപ്പം ഹണി റോസ്, ഉർവശി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹണ്ട് എന്നൊരു സിനിമയും ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ഹെറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. താൻ നേരിട്ട ആക്രമണത്തിന് ശേഷം മലയാള സിനിമയിൽ  നീണ്ട ഒരിടവേള എടുത്തിരുന്നു ഭാവന . ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവായിരുന്നു നടി ഭാവന നടത്തിയത്. കൂടുതൽ സിനിമകളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി.