‘അനശ്വരം’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടി ആയിരുന്നു ശ്വേതാ മേനോൻ. അതിനു ശേഷം നിരവധി ചിത്രങ്ങളിലൂടെ അഭിനയിച്ച താരം ഒരു സമയത്തു സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു ,എന്നാൽ ഇപ്പോൾ ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ താരം വീണ്ടും സ്‌ക്രീനിൽ എത്തുകയായിരുന്നു. ഇപ്പോൾ താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ‘പാലേരിമാണിക്ക്യം’ എന്ന ചിത്രത്തെ കുറിച്ച്  തുറന്നു പറയുകയാണ്. തന്റെ കരിയർ മാറ്റിമറിച്ച ചിത്രം ആയിരുന്നു ”പാലേരിമാണിക്യം ഒരു പാതിരാകൊലപതകത്തിന്റെ കഥ’ എന്ന ചിത്രം.

ആ ചിത്രത്തിൽ മലബാർ ഭാഗത്തെ നാട്ടിൻപുറത്തുകാരിയായ ചീരുവിന്റെ ശരീര ഭാഷ ശ്വേതക്ക് മികച്ച രീതിയിൽ അഭിനയിക്കാൻ കഴിഞ്ഞും അതും മമ്മൂട്ടിക്ക് ഒപ്പം. അനശ്വരം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു ഇത്. മമ്മൂക്കക്കൊപ്പം ആദ്യം താൻ അഭിനയിക്കുമ്പോൾ താൻ കുട്ടി ആയിരുന്നു, ആ സിനിമയുടെ ഓരോ ഷോട്ട് കഴിയുമ്പോളും അദ്ദേഹം എനിക്ക് ചോക്കലേറ്റ് തരുമായിരുന്നു അന്ന് എനിക്ക് കുട്ടിക്കളി ആയിരുന്നു, എന്നാൽ പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഞാൻ സീരിയസ് ആയിരുന്നു എന്നാൽ അദ്ദേഹത്തിന് കുട്ടികളിയുമായിരുന്നു ശ്വേത പറയുന്നു.

ഈ ചിത്രത്തിൽ അദ്ദേഹത്തെ കാർക്കിച്ചു തുപ്പുന്ന ഒരു സീൻ ഉണ്ടായിരുന്നു, അത് തനിക്കു സാധ്യമാകുന്നിലായിരുന്നു, ഞാൻ പറഞ്ഞു ആ തുപ്പുന്ന സീൻ ആരെങ്കിലും ഒന്നു ചെയ്യുമോ, എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞു എന്റെ കഥാപാത്രത്തിൽ നിന്നും തന്നെ അങ്ങനെ ചെയ്യാൻ, ശരിക്കും അദ്ദേഹം എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു ചെയ്യ്‌തോളാൻ, അത്ര കുട്ടിക്കളി രീതിയിൽ ആയിരുന്നു അദ്ദേഹം ശ്വേതാ മേനോൻ പറയുന്നു.