ഇന്നും തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പിന്തുണ ലഭിച്ചു മുന്നോട്ടു പോകുന്ന സൂപർ ഹിറ്റ് ചിത്രം ആണ് പാപ്പൻ. സിനിമയെ പോലെ തന്നെ തന്റെ കഥാപാത്രത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യതയെ കുറിച്ചും അതിനു നന്ദിയും അറിയിച്ചു കൊണ്ട് എത്തുകയാണ് നടൻ ഷമ്മി തിലകൻ. ഇരുട്ടൻ ചാക്കോ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര്. ഇങ്ങനെ ഒരു കഥാപാത്രം തന്നെ വിശ്വസിച്ചു ഏൽപ്പിച്ച ജോഷിക്കും, സുരേഷ്‌ഗോപിക്കും നന്ദി അറിയിച്ചു നടൻ. സിനിമ പ്രേഷകർക്കു ഇന്നും നല്ല സിനിമകൾ കാണിച്ചാൽ അവർ അതിനുള്ള ഫലവും തന്നിരിക്കും ഷമ്മി പറയുന്നു. ഷമ്മി പറയുന്നതിങ്ങനെ.. നിരവധി ചിത്രങ്ങളിൽ ജോഷിയേട്ടനോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നാൽ തന്നെ പ്രജാ, പാപ്പൻ എന്നി ചിത്രങ്ങളിൽ മാത്രം അദ്ദേഹം അഭിനയിക്കാൻ വിളിച്ചിട്ടുള്ളു താരം പറഞ്ഞു.
അദ്ദേഹം എന്നെ പാപ്പനിൽ അഭിയിക്കാൻ വിളിച്ചപ്പോൾ തന്നെ എനിക്ക് മനസിലായി എന്റെ കഥാപാത്രം അത്രത്തോളം പ്രാധാന്യം ഉള്ളതാണെന്നു. പാപ്പാനിലേ തന്റെ കഥാപാത്രമായ ഇരുട്ടൻ ചാക്കോ അങ്ങനെ പ്രാധാന്യം നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ഷമ്മി തന്റെ ഫേസ്ബുക് പേജിലൂടെ ജോഷിക്ക് നന്ദി അറിയിക്കുകയും ചെയ്യ്തു. എനിക്ക് തന്ന കരുതലിന്, എന്നിലുള്ള വിശ്വാസത്തിനു ഒരുപാടു സ്നേഹം അറിയിക്കുന്നു ജോഷിയേട്ട എന്നാണ് താരം കുറിച്ചതും. പാപ്പൻ എന്ന ചിത്രത്തിൽ വലിയ്യ് ഒരു മാറ്റം ആണ് സുരേഷ്‌ഗോപി എന്ന നടനെ ലഭിച്ചതും.
ഞാൻ വളരെ സിമ്പിളായി ആണ് സുരേഷ്‌ഗോപി എന്ന നടനെ മുന്നിൽ അഭിനയിച്ചത് എന്നാൽ അദ്ദേഹത്തിന് മുന്നിൽ അഭിനയിക്കാൻ വളരെ പ്രയാസകരം ആയിരുന്നു ഷമ്മി പറയുന്നു, ഈ ചിത്രം തനിക്കു വലിയ മാറ്റം തന്നെയാണ് ലഭിച്ചത് നടൻ പറഞ്ഞു. ഈ ചിത്രം എന്നിലെ നടനെ ഒന്നുകൂടി പരിഷ്കരിക്കാൻ കഴിഞ്ഞു, അതിൽ വലിയ ഒരുപങ്കും സുരേഷ്‌ഗോപി എന്ന നടനെ അർഹതപ്പെട്ടതാണ് ഷമ്മി തിലകൻ പറഞ്ഞു.