മലയാള സിനിമയിൽ ഒരുപാടു ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യ്തിട്ടുള്ള നടൻ ആണ് സലിം കുമാർ, താരം ഇപ്പോൾ സി ഐ ഡി മൂസ എന്ന ചിത്രത്തിൽ നിന്നും പിണങ്ങി നിന്നതിനെ കുറിച്ച് പറയുകയാണ ഇപ്പോൾ. അതിനു കാരണം ആ ചിത്രത്തിലെ നായകനും, നിർമാതാവുമായ ദിലീപിനോട് ആയിരുന്നു എന്റെ പിണക്കം കാരണം എന്റെ അതിലെ വേഷത്തിന്റെ പേര് പറഞ്ഞായിരുന്നു ദിലീപിനോട് പിണങ്ങിയത് സലിം കുമാർ പറയുന്നു.
പിന്നീട് ആ പിണക്കം മാറ്റിച്ചത് ചിത്രത്തിലെ അണിയറ പ്രവത്തകർ ആയിരുന്നു. ദിലീപ് ഏറ്റവും കൂടുതൽ ആലോചിച്ചു നിർമിച്ച ചിത്രം ആയിരുന്നു ഇത്, ആ ആലോചനയിൽ ഞാനും ഉണ്ടാകും. പിറ്റേ ദിവസത്തെ സീനുകൾ എല്ലാം അവൻ പറയുംഎന്നാൽ പിറ്റേ ദിവസം അവൻ വീണ്ടും മറ്റുളവരുമായി ആലോചിക്കും ഇത് കണ്ടു ഞാൻ പറഞ്ഞു ഈ സിനിമ ആലോചന പ്രൊഡക്ഷൻസ് എന്നാക്കേണ്ടി വരും എന്ന്. അങ്ങനെ ആലോചന മൂത്തു ഒരു ദിവസം ഞാൻ കേട്ടത് ക്യാപ്റ്റൻ രാജു ചേട്ടന്റെ കഥാപാത്രവും, ഞാനും ഒന്നിച്ചു എന്നാണ് ,
ഞാൻ പറഞ്ഞു അതെങ്ങനെ ശരിയാകും ഈ പേരും പറഞ്ഞു എനിക്ക് ദേഷ്യം വരുകയും ഞാൻ സെറ്റിൽ നിന്നും ദിലീപിനോട് പിണങ്ങി പോകുകയും ചെയ്യ്തു സലിം കുമാർ പറയുന്നു. ഞാൻ ഈ ചിത്രത്തിൽ ഒരു ഭ്രാന്തൻ ആണ്, ദിലീപിന്റെ അമ്മാവൻ ആയി ആണ് ക്യാപിറ്റൻ രാജു ചേട്ടൻ രണ്ടും ഞാൻ എങ്ങനെ മാനേജ് ചെയ്യും കഴിയില്ല ഞാൻ പറഞ്ഞു. ഞാൻ ആ സീൻ വിട്ടു പട്ടാളം സിനിമയുടെ ലൊക്കേഷനിൽ പോയി എന്നാൽ പിന്നീട്, തെറ്റുകൾ മനസിലാക്കി എന്നെ സി ഐ ഡി മൂസ ചിത്രത്തിലേക്ക് ക്ഷണിച്ചു സലിം കുമാർ പറയുന്നു.