മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പൃഥ്വിരാജ്,സുപ്രിയ മേനോനും. ഇപ്പോൾ ഇരുവരും ഒരു സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കുവെക്കുന്നത്. ഇരുവരുടയും വിവാഹം കഴിഞ്ഞിട്ട് 12 വർഷമായിരിക്കുകയാണ്, ഇരുവരു൦ തങ്ങളുടെ 12 മത്തെ വിവാഹ വാർഷികം ദുബായിലാണ് ആഘോഷിക്കുന്നത്. ഇരുവരും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറ്റലിയിൽ സന്ദർശനം നടത്തുകയാണ്.

ജേർണലിസ്റ്റ് ആയ സുപ്രിയയെ പൃഥ്വിരാജ് പാലക്കാടുള്ള ഒരു റിസോർട്ടിൽ വെച്ച് തീർത്തും ലളിതമായ ചടങ്ങ്കളോടെ ആണ് താലി ചാർത്തിയത്. പൃഥ്വിരാജ് സുപ്രിയയെ വിവാഹം കഴിക്കുമ്പോൾ ഒരു ജേർണലിസ്റ്റ് ആണെങ്കിലും ഇന്ന് താരം ഒരു നിർമാതാവ് കൂടിയാണ്. പൃഥിരാജിനോടൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ സാരഥിയായി മുന്നോട്ടു പോകുകയാണ്.

ഇപ്പോൾ വിവാഹവാര്ഷികത്തിൽ പൃഥ്വിരാജ് സുപ്രിയക്ക് വേണ്ടി ഒരു കുറിപ്പ് തയ്യാറാക്കിയിരുന്നു, ഭാര്യ ,ഉറ്റസുഹൃത്തു, യാത്ര പങ്കാളി, കുഞ്ഞിന്റെ അമ്മ, തന്റെ മനസാക്ഷി സൂക്ഷിപ്പുകാരി , അങ്ങനെ എല്ലാമാണ് സുപ്രിയ എന്നാണ് പൃഥ്വിരാജ് സുപ്രിയേ വിശേഷിപ്പിച്ചു കുറിച്ചിരിക്കുന്നത്. അലംകൃത ആണ് ഇരുവരുടയും ഏക മകൾ.