ബോളിവുഡിലെ സൂപ്പർ താരജോഡികൾ ആണ് രൺവീർ സിങ്ങും, ദീപിക പദുകോണും. രാ൦ ലീല  എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും ഒന്നിച്ചു അഭിനയിച്ചത്, ഈ ചിത്രത്തിലൂടെ ആയിരുന്നു ഇരുവരും പ്രണയിച്ചതും, അധികം വൈകാതെ വിവാഹം കഴിച്ചതും. എന്നാൽ ഇപ്പോൾ തന്റെ ഭാര്യ ദീപികയോടുള്ള ആത്മാർത്ഥതയെ കുറിച്ച് തുറന്നു പറയുകയാണ് രൺവീർ സിംഗ്. എല്ലാവരും ഭാര്യയെ ആത്മാർത്ഥമായി നോക്കുന്നുണ്ട് എന്നാൽ തനിക്കു കൂടുതൽ ആത്മാർത്ഥതയാണ് ഉള്ളത്  അതിനൊരു കാരണം ഉണ്ട് രൺവീർ പറയുന്നു.

സിനിമയിലെ തുടക്കം മുതല്‍ തങ്ങള്‍ നേരിട്ട പോരാട്ടങ്ങളും അവഗണനയും അപമാനവുമൊക്കെ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ്താരം പറയുന്നു. ദീപിക അവളുടെ കരിയറിൽ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ഇവിടം വരെ എത്തിയത്. അതുപോലെ തന്നെയാണ് എന്റെ കാര്യവും, ഞങ്ങൾ തമ്മിൽ ഒരുപോലുള്ള സാമ്യതകൾ ഉണ്ട്. കരിയറിൽ ആദ്യ സമയത്തു ദീപികക്ക് ഒരുപാടു എതിർപ്പുകളും വിമർശനങ്ങളും ഏൽക്കേണ്ടി വന്നിരുന്നു അതുപോലെ തന്നെയാണ് എനിക്ക് ആദ്യം ചില അവഗണനകൾ ഉണ്ടയിട്ടുണ്ട് രൺവീർ പറയുന്നു.

ഭാര്യയുമായി ഏറ്റവും അടുത്ത് നില്‍ക്കാന്‍ തനിക്ക് സാധിക്കുന്നത് ഇതുകൊണ്ടാണ്, നടന്‍ വ്യക്തമാക്കുന്നു,രാം ലീല എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ചു മുന്നേറുന്ന സമയത്തായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ഒരുമിച്ച് അഭിനയിച്ച് തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായെങ്കിലും ഇപ്പോഴും അതുപോലെ തുടാരന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്,ക്രിസ്തുമസിന് മുന്നോടിയായി റിലീസിനൊരുങ്ങുന്ന സര്‍ക്കസ് ആണ് രണ്‍വീറിന്റെ പുതിയ പടം.എന്നാൽ ദീപികയുടെ പത്താൻ ആണ് അടുത്ത ചിത്രം.