നിവേദ്യം എന്ന ചിത്രത്തിൽ കൂടി മലയാളികളുടെ മനസ്സിലേക്ക് കടന്ന് വന്ന താരമാണ് ഭാമ. മലയാളി പ്രേക്ഷകർ ആഗ്രഹിക്കുന്നത് പോലത്തെ ശാലീന സൗന്ദര്യവും പക്വതയും ഉള്ള നടിയായി ഭാമ വളരെ പെട്ടന്ന് തന്നെ മാറുകയായിരുന്നു. നിവേദ്യത്തിന് ശേഷം വീണ്ടും താരം പല ചിത്രങ്ങളിൽ കൂടി മലയാളികളുടെ മുന്നിൽ എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം വിവാഹിതയായ താരത്തിന് അടുത്തിടെ ആയിരുന്നു ഒരു പെൺകുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ ക്യാമെറ മാൻ വിപിൻ മോഹൻ ഭാമയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഭാമയെ കാണുമ്പോൾ തനിക്ക് തന്റെ മകൾ മഞ്ജിമയെ ഓർമ്മ വരുമെന്നും ഭാമ അടുത്ത് വരുമ്പോൾ മഞ്ജിമയെ മിസ് ചെയ്യുന്നത് മാറികിട്ടുമെന്നുമൊക്കെ പറയുകയാണ് വിപിൻ മോഹൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഭാമയോടൊപ്പം ഒരു ചിത്രത്തിൽ മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളു. ആ സംസാരവും, നോട്ടവുമെല്ലാം എന്റെ മകളെ പോലെ ആണ്. ഭാമയെ കാണുമ്പോൾ എനിക്ക് എന്റെ മകളെ പോലെ തോന്നാറുണ്ട്. മകളെ പോലെ കാണുന്നത് കൊണ്ട് തന്നെ സെറ്റിൽ വെച്ചൊക്കെ ഞാൻ ഭാമയ്ക്ക് കുറച്ച് ഓവർ പ്രൊട്ടക്റ്റീവ് ആയിരുന്നു. ഭാമയ്ക്ക് ഇതൊക്കെ ഇഷ്ടപ്പെടുമോ എന്ന് എനിക്ക് അറിയില്ല. എങ്കിലും ഒരു അച്ഛന്റെ സ്നേഹം ആയിരുന്നു എനിക്ക് ഭാമയോട് ഉണ്ടായിരുന്നത്. ആ കുട്ടി എന്റെ അടുത്ത് വരുമ്പോൾ എനിക്ക് എന്റെ മകൾ മഞ്ജിമയെ മിസ് ചെയ്യുന്നത് കുറയുമായിരുന്നു.

ചില നല്ല പുസ്തകങ്ങൾ വായിക്കണം എന്നും ഈ സിനിമ കാണണം എന്നുമൊക്കെ ഞാൻ ഭാമയോട് പറയാറുണ്ടായിരുന്നു എന്നും വിപിൻ പറഞ്ഞു.