അനുഷ്‌ക-വിരാട് ദമ്പതികള്‍ക്ക് ഏറെ ആരാധകരാണുള്ളത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.
തുടര്‍ന്ന് 2021ല്‍ ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞുമാലാഖയുമെത്തി. ഇന്ന് കോഹ് ലിയുടെയും അനുഷ്‌കയുടെയും ലോകം മകള്‍ വമികയാണ്. മകളുടെ മുഖം ഇതുവരെ ആരാധകര്‍ക്കായി പങ്കിട്ടിട്ടില്ലെങ്കിലും വിശേഷങ്ങളൊക്കെ സോഷ്യല്‍മീഡിയ വഴി ഇരുവരും അറിയിക്കാറുണ്ട്.

ഇപ്പോഴിതാ,
കോഹ് ലിയ്ക്കും അനുഷ്‌കയ്ക്കുമൊപ്പം കസേരയില്‍ തിരിഞ്ഞിരുന്ന് ആഹാരം കഴിയ്ക്കുന്ന വമികയുടെ ചിത്രമാണ് താരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. എന്റെ ഹൃദയം ഒറ്റ ഫ്രെയിമില്‍’ എന്ന അടിക്കുറിപ്പോടെ വമികയെ കളിപ്പിയ്ക്കുന്ന കോഹ് ലിയുടെ ചിത്രവും് അനുഷ്‌ക പങ്കുവെച്ചിരിയ്ക്കുന്നത്. ഇരു ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്.
ഇവള്‍ ഇത്രയും വലുതായോ എന്നാണ് അരാധകരുടെ സംശയം.