മലയാളത്തിലെ ഡ്രാമ ത്രില്ലർ ഉടൽ ബോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. നസറുദ്ദീൻ ഷായുടെ നേതൃത്വത്തിലുള്ള അഭിനേതാക്കൾ ആണ് ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
റീമേക്കിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രമായിരിക്കും നസറുദ്ദീൻ ഷാ അവതരിപ്പിക്കുന്നത്. സംവിധായകൻ രതീഷ് രഘുനന്ദൻ ബോളിവുഡ് റീമേക്കിന് നേതൃത്വം നൽകും.ഗോകുലം ഗോപാലൻ തന്നയാണ് ബോളിവുഡിലും നിർമാണം ചെയ്യുന്നത്.
ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, ദുർഗ കൃഷ്ണ എന്നിവരായിരുന്നു ഉടലിലെ കേന്ദ്ര കഥാപാത്രങ്ങൾ. എന്നാൽ ഹിന്ദി റീമേക്കിനെക്കുറിച്ച് അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല