കഴിഞ്ഞ ദിവസം എത്തിയ വാർത്തയായിരുന്നു സൂപ്പർസ്റ്റാർ രജനി കാന്തിന്റെ മകൾ ഐശ്വര്യ രജനി കാന്തിന്റെ  വീട്ടിൽ നിന്നും ആരോ മോഷണം നടത്തിയിരുന്നു എന്ന്. ഇപ്പോൾ മോഷ്ട്ടാക്കളെ കണ്ടെത്തി എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. താരത്തിന്റെ വീട്ടിലെ മോഷണവുമായി ബന്ധപെട്ടു വീട്ടുജോലിക്കാരിയെയും, വീട്ടു ഡ്രൈവറെയും ആണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയിൽ നിന്നുമാണ് ആഭരണങ്ങളും, മറ്റു വില പിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്.

വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ  എന്നിവരെയാണ് പോലിസ അറസ്റ്റ് ചെയതത് , ഇവരിൽ നിന്നും  100 പവനോളം സ്വർണ്ണം,30  ഗ്രാം വജ്രം, 4  കിലോ വെള്ളി വസ്തു രേഖ കണ്ടെത്തുകയും  ചെയ്യ്തു. നടിയുടെ വീട്ടിൽ 18  വര്ഷത്തോളം ആണ് ഈശ്വരി ജോലിക്കു നിന്നിരുന്നത്. എന്നാൽ ഡ്രൈവർ വെങ്കിടേശ്വന്റെ സഹായത്തോടെ ആയിരുന്നു ഈശ്വരി ഈ കവർച്ച നടത്തിയത്.

താരത്തിന്റെ വീട്ടിലെ വീട്‌ലോക്കറിൽ നിന്നുമാണ് ഈ മോഷണം ഇവർ നടത്തിയിരിക്കുന്നത്. മോഷ്ടിച്ച വിലപിടിപ്പുള്ള സാധങ്ങൾ വിറ്റാണ് ഇവർ ചെന്നയിൽ  ഒരു വീട് വാങ്ങിയത്. ആദ്യം നടി ചെന്നയിലെ കൃപ അപ്പാർട്ട്‌മെന്റിൽ ആയിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചത്. പിന്നീടാണ് ഇവിടേക്ക് മാറ്റിയത്. നടി കഴിഞ്ഞ മാസം തന്റെ ലോക്കർ തുറന്നപ്പോൾ ആണ് വിവാഹാഭരണങ്ങൾ ചിലത് നഷ്ടപ്പെട്ടതായി കണ്ടത്. ഡയമണ്ട് സെറ്റുകൾ, പരമ്പരാഗത സ്വർണാഭരണങ്ങൾ, നവരത്നം സെറ്റുകൾ, വളകൾ, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവൻ സ്വർണം എന്നിവയാണ് മോഷണം പോയത്,തനിക്കു വീട്ടുജോലിക്കാരിയെയും, ഡ്രൈവറിനെയും സംശയം ഉണ്ടെന്നു ഐശ്വര്യ പരാതിയിൽ പറഞ്ഞിരുന്നു.