മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി ശ്വേത മേനോൻ. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി മലയാളികള്‍ കാണുന്ന മുഖമാണ് ശ്വേതയുടേത്. സിനിമയിലെന്ന പോലെ ടെലിവിഷൻ ഷോകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമായ ശ്വേതയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ഇപ്പോള്‍ മിനിസ്ക്രീൻ പരിപാടികളിലൂടെയാണ് ശ്വേതയെ കൂടുതലായി കാണുന്നത്. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് താരത്തോട് ഒരു പ്രത്യേക സ്നേഹമുണ്ട്. ശ്വേത മേനോന്റെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് താല്‍പര്യമാണ്. ശ്വേത മകള്‍ സബൈനയും ഭര്‍ത്താവ് ശ്രീവത്സൻ മേനോനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശ്വേതമേനോൻ 2011 ലാണ് ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുന്നത്. 2012 ലാണ് ഇവര്‍ക്ക് സബൈന ജനിക്കുന്നത്. ജനിച്ചപ്പോള്‍ തന്നെ വൈറലായി മാറിയ കുഞ്ഞാണ് സബൈന. ബ്ലസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സബൈന ജനിക്കുന്നത്. ചിത്രത്തിന് വേണ്ടി ശ്വേത മേനോന്റെ പ്രസവം ലൈവായി ചിത്രീകരിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി ശ്വേത മേനോൻ  പ്രസവം ഷൂട്ട് ചെയ്യാൻ സമ്മതിച്ചതിന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ശ്വേത മേനോന് നേരിടേണ്ടി വന്നത്. എന്നാല്‍ തന്റെ ആഗ്രഹമായിരുന്നു അതെന്നാണ് ശ്വേത മേനോൻ  പറഞ്ഞത്. പിന്നീട് പല അവസരങ്ങളിലും കളിമണ്ണ് സിനിമയെ കുറിച്ചും പ്രസവത്തെ കുറിച്ചുമൊക്കെ ശ്വേത മേനോൻ  സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക് വേദിയിലും മകളുടെ ജനനത്തെക്കുറിച്ചും, കളിമണ്ണ് സിനിമയെക്കുറിച്ചും, ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരിക്കുകയാണ് ശ്വേത മേനോൻ. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായാണ് ഗര്‍ഭ കാലത്തെ വിശേഷിപ്പിക്കുന്നത്. ഗര്‍ഭിണിയാവുന്ന കാലത്ത് അത് വീഡിയോയില്‍ പകര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നതായി ശ്വേത മേനോന്‍ പറയുന്നു. ഭര്‍ത്താവിന് കുട്ടികള്‍ വേണമെന്ന് ഉണ്ടായിരുന്നില്ലെന്നും തന്റെ നിര്‍ബന്ധമായിരുന്നെന്നും ശ്വേത മേനോൻ പറഞ്ഞു. ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല. ഞാനാണ് നിര്‍ബന്ധിച്ചത്. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു. ഞാനാണ് ഡൊമിനേറ്റ് ചെയ്തത്. എനിക്കൊരു പെണ്‍കുട്ടി വേണമെന്നുണ്ടായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കുറേക്കൂടി ഹാപ്പിയായേനെ. മൂന്ന് ഇരട്ടക്കുട്ടികൾ ആയിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ. എന്റെ ആദ്യത്തെ പ്രസവം കണ്ടതോടെ മൂപ്പര്‍ക്ക് മതിയായി. ഭാര്യയെ ഇനി വേദനിപ്പിക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നും  ശ്വേത മേനോൻ പറഞ്ഞു. വിവാഹത്തിന് മുന്നേ കേട്ടതാണ് കളിമണ്ണിന്റെ കഥയെന്നും പറയുകയുണ്ടായി. ഞാന്‍ കല്യാണം കഴിക്കുന്നതിന് മുൻപാണ് കളിമണ്ണിന്റെ കഥ കേള്‍ക്കുന്നത്. എനിക്ക് അഭിനയിക്കാന്‍ പറ്റും. ഗര്‍ഭിണിയാവുന്ന സമയത്തെ കാര്യങ്ങളെല്ലാം ചിത്രീകരിക്കണമെന്ന ആഗ്രഹം എന്റെ മനസിലുണ്ടായിരുന്നു. പ്രഗ്നന്റായ ശേഷം ഞാന്‍ ആദ്യം വിളിച്ചത് ബ്ലസിയേട്ടനെയാണ്. ആണോ, എന്നാല്‍ എനിക്ക് കഥ എഴുതണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു മുന്‍പ് എനിക്ക് ശ്രീയെ കാണണം എന്നും പറഞ്ഞിരുന്നു. ശ്രീയുടെ സംശയങ്ങളെല്ലാം മാറ്റണം. എന്ത് ഷൂട്ട് ചെയ്താലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് എന്റെയും ശ്രീയുടെയും കൈയ്യിലായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല. മോള്‍ക്ക് 14 വയസാകുമ്പോള്‍ ഒരു ഗിഫ്റ്റായി ഇത് ഞാന്‍ കൊടുക്കും. അതാണ് എന്റെയൊരു ആശയം. അവളെങ്ങനെയാണ് ഈ ലോകത്തേക്ക് വന്നതെന്ന് അവള്‍ അറിയണം. എന്റെ പ്രഗ്നന്‍സി തുടക്കം മുതല്‍ ഡെലിവറി വരെ വീഡിയോയില്‍ ചെയ്യാന്‍ പറ്റി. ഞാന്‍ മരിച്ചു പോയാലും ആളുകള്‍ ഇത് കാണണമെന്ന് എനിക്കുണ്ടായിരുന്നു’, ശ്വേത വ്യക്തമാക്കി. ജീവിതത്തില്‍ എന്നെ ഏറ്റവും സപ്പോര്‍ട്ട് ചെയ്തിരുന്നയാള്‍ അച്ഛനാണ്. അതേപോലെ അല്ലെങ്കില്‍ അതുക്കും മേലെയാണ് ശ്രീ സപ്പോര്‍ട്ട് ചെയ്യുന്നത്. ഞാനെന്ന വ്യക്തി, അമ്മ, മകള്‍ എല്ലാത്തിനെയും ഭയങ്കരമായി റെസ്‌പെക്‌ട് ചെയ്യുന്ന ആളാണ് അദ്ദേഹമെന്നും ശ്വേത മേനോന്‍ സ്റ്റാര്‍ മാജിക് വേദിയില്‍ പറഞ്ഞു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ശ്വേത ഇപ്പോള്‍. പള്ളിമണിയാണ് ശ്വേത മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബാദല്‍, മാതംഗി എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് അണിയറയില്‍ ഉള്ളത്. രണ്ടും മലയാള സിനിമകളാണ്.