ചക്കപ്പഴത്തിലെ പൈങ്കിളിയെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, പരമ്പരയിൽ കൂടി താരത്തിനെ ആളുകൾ ഏറെ ശ്രദ്ധിക്കാൻ തുടങ്ങി. ശ്രുതി രജനികാന്താണ് ചക്കപ്പഴത്തിൽ പൈങ്കിളിയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന താരം. പേരുകൊണ്ടുതന്നെ വേറിട്ടുനിന്ന ശ്രുതി രജനികാന്ത് പൈങ്കിളിയായി പ്രേക്ഷകഹൃദയങ്ങളിലേക്ക് പറന്നുകയറുകയായിരുന്നു. ശ്രുതിയോടുള്ള ആരാധന കാരണം മാത്രം സീരിയൽ കാണുന്ന ചെറുപ്പക്കാരുമുണ്ട്. സ്വാഭാവിക അഭിനയത്തിലൂടെ വിസ്മയിപ്പിച്ച ശ്രുതി,
ചക്കപ്പഴത്തിലെ ഏറ്റവും രസകരമായ കഥാപാത്രമാണ്. ഉറക്കം മാത്രമുള്ള, ജോലിക്ക് പോകാൻ മടിയുള്ള, സുമേഷിനൊപ്പം മണ്ടത്തരവുമായി നടക്കുന്ന പൈങ്കിളി ജീവിതത്തിൽ എങ്ങനെയാണെന്ന് അറിയാൻ പ്രേക്ഷകർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു , ഇപ്പോൾ തന്റെ സൗദര്യ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് താരം, ‘‘മുഖത്ത് ആഴ്ചയിലൊരിക്കൽ കസ്തൂരി മഞ്ഞൾ പുരട്ടും. വീട്ടിൽ തന്നെ കസ്തൂരി മഞ്ഞൾ െചടി ഉണ്ട്. അമ്മ അത് ഉണക്കി പൊടിച്ചു സൂക്ഷിച്ചിട്ടുണ്ട്. മഞ്ഞൾ തൈരിലോ തേനിലോ യോജിപ്പിച്ചു മുഖത്തു പുരട്ടും.കുറച്ചു സമയം മുഖത്ത് അത് വച്ചശേഷം കഴുകിക്കളയും. അമിതമായി വളരുന്ന രോമങ്ങൾ കളയാനും മുഖത്തിനു തിളക്കം ലഭിക്കാനും കസ്തൂരി മഞ്ഞൾ നല്ലതാണ്. ചർമത്തിന് ഒരു പുത്തനുണർവ് ലഭിക്കാനും സഹായിക്കും. മെഡിക്കൽ ഫെയ്സ് വാഷ് ഉപയോഗിച്ചു രണ്ടു നേരം മുഖം കഴുകാറുണ്ട്. ’’ ശ്രുതി പറയുന്നു.
അച്ഛന് രജനികാന്ത് എന്ന പേരിട്ടത് അപ്പൂപ്പൻ ആണെന്ന് പൈങ്കിളിപറഞ്ഞിരുന്നു രജനീകാന്ത് സിനിമയില്‍ സജീവമാവുന്നതിന് മുന്‍പായിരുന്നു അത്.പിന്നീട് കോളേജിൽ എത്തിയപ്പോൾ തന്റെ പേരുകേട്ട കൂട്ടുകാർക്ക് അത് വളരെ അത്ഭുതം ആയിരുന്നു, ചക്കപ്പഴത്തിൽ എത്തിയ ശേഷം എല്ലാവരും തന്നെ പൈങ്കിളി എന്നാണ് വിളിക്കുന്നത് എന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു , സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരം വധുവായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ സോഷ്യൽ പങ്കുവെച്ചിരുന്നു, താരം വിവാഹിത ആയോ എന്ന് ആ ചിത്രങ്ങൾ കണ്ട ശേഷം പലരും ചോദിച്ചിരുന്നു, എന്നാൽ ഇപ്പോള്‍ ആ ചിത്രങ്ങളെ കുറിച്ച് പറയുകയാണ് താരം . എന്നാൽ അത് വിവാഹ ചിത്രങ്ങൾ അല്ല, എന്നാൽ ഫോട്ടോഷൂട്ടും അല്ല, ഒന്ന് മാത്രം പറയാം ആ വിവാഹത്തിന്റെ തുടർച്ചയാണ് ഇന്ന് ഞാൻ ഇട്ട ചിത്രങ്ങൾ, ഒരു സർപ്രൈസ് ആയി ഇരിക്കട്ടെ, ഇപ്പോൾ പറയാൻ സമയം ആയിട്ടില്ല. എന്നാണ് താരം പറയുന്നത്.