ഏഷ്യാനെറ് ഒരുക്കുന്ന ബിഗ് ബോസ്സ് മലയാളം മൂന്നാം സീസൺ തൊണ്ണൂറാമത് ദിവസവും കടന്ന് മുന്നേറുകയാണ്. പതമൂന്നാം ആഴ്ച പൂർത്തിയാക്കി പതിനാലാം ആഴ്ചയിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങുകയാണ് നിലവിലെ പത്തു മത്സരാർത്ഥികളും. ഓരോദിവസവും മത്സരാർത്ഥികളുടെയും കളിയുടെ രീതിയും മാറി വരികയാണ്. കഴിഞ്ഞ ആഴ്ച ബിബി വീട്ടിൽ നിന്ന് ഈവിക്ഷൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടു ഇത്തവണ രണ്ട് എവിക്ഷനാണുണ്ടാവുക എന്ന് അവതാരകൻ മോഹൻലാൽ വ്യക്തമാക്കിക്കഴിഞ്ഞു.
പുറത്തെ നിലവിലെ അവസ്ഥകൾ കണക്കിലെടുത്ത് ഷോ നൂറ്റിപ്പതിനാല് ദിവസങ്ങളാക്കി നീട്ടിയതും, കഴിഞ്ഞ ആഴ്ച എവിക്ഷൻ നടത്താതെ ഇരുന്നിരുന്നതെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം പുറത്ത് വിട്ട പ്രൊമോ വീഡിയോയിൽ ഈ ആഴ്ച ഒന്നോ അതിലധികമോ പേർ പുറത്തേക്ക് വരാൻ സാധ്യതയുള്ളതായി വ്യക്തമാക്കിയിരുന്നു.
അതേസമയം തന്നെ സായിയോ സൂര്യയോ ആണ് പുറത്താകുന്നതിൽ ഒരാൾ എന്ന് തിരിച്ചറിഞ്ഞതായും കഴിഞ്ഞ ദിവസം ടെലികാസ്റ്റ് ചെയ്ത ഇന്നത്തെ എപ്പിസോഡ് പ്രൊമോ വീഡിയോയിൽ നിന്ന് പുറത്താകുന്ന ആളിലൊരാളുടെ പേരിൻ്റെ ആദ്യ അക്ഷരം സ ആണെന്ന് കണ്ടെത്തിയതായും പ്രേക്ഷകർക്കിടയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. എന്നാൽ ഇതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണോ സത്യമാണോ എന്നറിയാൻ ഇന്നത്തെ എപ്പിസോഡ് കാണുക വേണം.