പഴയ കാലഘട്ട സിനിമകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത തമിഴ് നടൻ ആയിരുന്നു ശിവാജി ഗണേശൻ, താരം തമിഴിൽ മാത്രമല്ല മലയാളത്തിലും തിളങ്ങിനിന്നിരുന്നു ഈ നടൻ. അദ്ദേഹം അഭിനയിച്ച മിക്ക സിനിമകളിലും നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 300 ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം അവസാനം അഭിനയിച്ച തമിഴ് ചിത്രം  രാജകുമാരൻ ആണ്. താരം സിനിമ മേഖലയിൽ മാത്രമല്ല രാഷ്ട്രീയ രംഗങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ദിരാഗന്ധി മന്ത്രി സഥാനം ഏറ്റെടുത്ത സമയത്തു അദ്ദേഹം രാജ്യസഭാംഗം കൂടിയായിരുന്നു.

ശിവാജി വിവാഹം കഴിച്ചത് കമലയെ ആയിരുന്നു. ഇരുവർക്കും നാല് മക്കൾ ഉണ്ട്, ശാന്തി ഗണേശൻ, രാജി ഗണേശൻ, പ്രഭു ഗണേശൻ, രാംകുമാർ ഗണേശൻ എന്നിവരാണ്. 74 ,൦ വയസിൽ അദ്ദേഹം മരിക്കുമ്പോൾ  നിരവധി സ്വത്തുക്കൾ തന്നെ ആ മഹാനടന്റെ പേരിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ തന്നെ തമിഴ് നാട്ടിൽ 5 വീടുകൾ പോലുമുണ്ടായിരുന്നു, കുടുബത്തിനു പോലും അറിയപ്പെടാത്ത സ്വത്തുക്കൾ പോലും അദ്ദേഹത്തിന്റെയും, ഭാര്യയുടയും  പേരിൽ ഉണ്ടായിരുന്നു.

ഇപ്പോൾ ഈ സ്വത്തുക്കളുടെ പേരിൽ മക്കൾ നാലുപേരും കോടതിയിൽ, കോടി കണക്കിനെ രൂപയുടെ ഈ സ്വത്തിനു വേണ്ടി മക്കൾ കോടതയിൽ എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ആണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. താരത്തിന്റെ മരണത്തിനു ശേഷം രണ്ടു ആൺമക്കൾ ആയിരുന്നു  തന്റെ സ്വത്തുവകകൾ നോക്കി നടത്തിയിരുന്നത്. ഇപോൾ ആൺ മക്കൾ നോക്കി നടത്തിയ സ്വത്തുക്കൾ പകുതിയും വിറ്റതായി അറിഞ്ഞതിനു ശേഷം ആണ് പെണ്മക്കൾ രംഗത്തു എത്താൻ തുടങ്ങിയതും. ഇപ്പോൾ കേസുമായി മക്കൾ കോടതിൽ എത്തിയിരിക്കുകയാണ്.