എന്തും വെട്ടി തുറന്നു പറയുന്ന ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ, താരത്തിന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ എടുത്തുപറയേണ്ട ഒന്നാണ്. ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘അടി’, ചിത്രത്തിൽ നായിക ആയി എത്തുന്നത് അഹാന കൃഷ്ണ ആണ്. ചിത്രം വിഷു നാളിൽ തീയറ്ററുകളിൽ റിലീസ് ആകും, ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായിനടന്ന അഭിമുഖ്ത്തിൽ നടൻ തന്റെ വിവാഹത്തെ കുറിച്ചും, തന്റെ കുഞ്ഞിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.

താൻ ചിത്രത്തിന്റെ ടീസർ കണ്ടവെന്ന് അവതാരക പറഞ്ഞപ്പോൾ, ഷൈൻ ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നുകല്യാണം , എനിക്ക് ഒരു പെൺകുട്ടിയോട് പെരുമാറേണ്ടത് എങ്ങനെ എന്നറിയില്ല എന്നും താലി കെട്ടാൻ അഹാന പഠിപ്പിച്ചു എന്നാൽ കെട്ടിപ്പിടിക്കാൻ പഠിപ്പിച്ചില്ല, എനിക്കാണേൽ ഒരു പെൺകുട്ടിയോട് ഇടപഴകാൻ അറിയില്ല. വിവാഹം കഴിച്ചു, കൊച്ചുണ്ടായി എന്നാൽ എല്ലാം മറന്നു പോയി, ഇനിയും ആദ്യം മുതൽ പഠിക്കണം ഷൈൻ പറയുന്നു.

കുഞ്ഞിന്റെ കാര്യം ആരോടും പറഞ്ഞിട്ടില്ലേ എന്നാണ് അവതാരക ചോദിച്ചത്, ഇല്ല എന്തിനാണ് കൊച്ചിന്റെ കാര്യം പറയുന്നത് ചിരിച്ചുകൊണ്ട് നടൻ പറഞ്ഞു, കൊച്ചിന്റെ പേര് സിയൽ, സുഖമായിരിക്കുന്നു. അവർ ഈ ഭൂഖണ്ഡത്തിൽ ഇല്ല, സപ്പറേറ്റായി കഴിയുകയാണ്, അപ്പോൾ കുട്ടികൾ ഒരു സൈഡിൽ അല്ലെ വളരുന്നത്. എങ്കിലും അവർ വളരെ സന്തോഷത്തോടെ കഴിയുകയാണ്. എനിക്ക് അതിൽ ഒരു വിഷമവുമില്ല, അവർ സന്തോഷത്തോട് കഴിയുന്നുണ്ടല്ലോ താരം പറയുന്നു. എന്നാൽ നടന്റെ ഈ അഭിമുഖം കണ്ടതോട് ആരാധകർ ചോദിക്കുന്നത് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉള്ള ആളാണ് ഷൈൻ എന്ന് തോന്നുന്നു എന്നാണ്.