മലയാളസിനിമയുടെ ആദ്യത്തെ ലേഡി സൂപർ സ്റ്റാർ ആണ് ഷീല. മലയാളത്തിലും, തമിഴിലും ഒരുപോലെ അഭിനയിച്ച ഷീല ഒരു തലമുറയുടെ ആവേശം ആയിരുന്നു. ചെറുപ്പകാലത്തു തന്നെ സിനിമയിൽ അഭിനയിക്കാൻ എത്തിയ ഷീല ഇന്നും സിനിമരംഗത്തും , സീരിയൽ രംഗത്തും സജീവമായി തുടരുന്നു. ഒരു സാധാരണ കുടുബത്തിൽ ജനിച്ച ഷീല വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പത്താം ക്ലാസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഷീലയുടെ അച്ഛൻ റെയിൽവേയിൽ ടിക്കറ്റ്‌ എക്സാമിനറായിരുന്നു. അതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലായിരുന്നു പഠനവും താമസവും.

ഒരിക്കൽ കോയമ്പത്തൂരിൽ റെയിവേ ക്ലബ്ബിന്റെ വാർഷികത്തിന് നാടകത്തിൽ അഭിനയിക്കാൻ എത്തിയ ഷീല അതിന്റെ പ്രതിഫലം അമ്മയുടെ കൈയിൽ കൊണ്ട് കൊടുത്തപ്പോൾ ഒരുപാടു അമ്മ ശകാരിച്ചു. എന്നാൽ വീട്ടുകാരുടെ എതിർപ് അവഗണിച്ചുകൊണ്ട് ഷീല നാടകരംഗത്തു എത്തി. ഇപ്പോൾ ഷീലയെ കുറിച്ച് ശ്രീകുമാരൻ തമ്പി പറഞ്ഞ വാക്കുകൾ ആണ് ശ്രെധ ആകുന്നതു. അദ്ദേഹത്തിന്റെവാക്കുകൾ ഇങ്ങനെ, ‘ഏറ്റവും കൂടുതല്‍ സിനിമകളില്‍ ജോഡികളായി അഭിനയിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് പ്രേം നസീറും ഷീലയും. അതോടൊപ്പം അവർ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പക്ഷെ വളരെ അപ്രതീക്ഷിതമായി ആ സൗഹൃദ മായുകയും അവര്‍ തമ്മില്‍ മാനസികമായി അകലുകയും ചെയ്തു.

ആസമയം മുതൽ ജയഭാരതിയും,വിജയ് ശ്രീയും നസിറിന്റെ നായികമാരായി എത്തി. പ്രേംനസീര്‍ നായകനായി അഭിനയിക്കുന്ന സിനിമകളില്‍ 75 ശതമാനത്തിലും അക്കാലത്ത് ശീലമായിരുന്നു നായക അതുകൊണ്ടുതന്നെ എന്റെ ആദ്യകാലത്ത് ഞാന്‍ എഴുതിയ മികച്ച പല ഗാനങ്ങളും പാടി അഭിനയിച്ചത് ഇവർ രണ്ടും ചേർന്നാണ് എന്നും അദ്ദേഹം പറയുന്നു.പിന്നീട് തമിഴിലെ രവി ചന്ദ്രനെ വിവാഹം കഴിച്ചു ഇവർക്കു വിഷ്ണു യെന്നൊരു മകനും കൂടി ഉണ്ട്. രവിയോടൊപ്പവും ഷീല ആ സമയത്തു അഭിനയിച്ചിട്ടുണ്ട്. അധികനാൾ ആകുന്നതിനു മുൻപ് തന്നെ ഇരുവരും വിവാഹബന്ധം വേർപെടുത്തി. അവർക്ക് നാല് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും, വളരെ അധികം അര്‍ഹിക്കുന്ന ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നില്ല. അതിനു കാരണം സൗന്ദര്യം കൂടുതലുള്ള നടിമാർ അവര്‍ എത്ര നന്നായി അഭിനയിച്ചാലും പുരസ്‌കാരം നല്‍കിക്കൂടാ എന്ന് നിര്‍ബന്ധമുള്ള ചില ബുദ്ധിജീവികള്‍ അവാർഡ് നിരയിൽ ഉണ്ടായിരുന്നു.