കഴിഞ്ഞ ദിവസം സനുഷ നടൻ മ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു, എന്നാൽ ആ ചിത്രം ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്യുക ആയിരുന്നു, നഗ്നത പ്രദര്‍ശനത്തിനാണ് ഇൻസ്റ്റാഗ്രാം താരത്തിന്റെ ചിത്രം ഡിലീറ്റ് ചെയ്തത്, എന്നാൽ ഇൻസ്റാഗ്രാമിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് സനുഷ. ഒറ്റമുണ്ട് മാത്രമുടുത്താണ് സനുഷ ചിത്രത്തിലുള്ളത്. ഇതില്‍ നെഞ്ചില്‍ രണ്ട് പൂക്കള്‍ എഡിറ്റ് ചെയ്ത് വെച്ചാണ് സനുഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ഒറിജിനല്‍ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഇന്‍സ്റ്റഗ്രാം അത് റിമൂവ് ചെയ്തിരുന്നു എന്നാണ് ചിത്രത്തിന് കൊടുത്തിട്ടുള്ള ക്യാപ്ഷനിലും ഹാഷ്ടാഗിലും നിന്ന് മനസ്സിലാകുന്നത്. എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ്… ഇതൊരു കോംപറ്റീഷന്‍ ആക്കാനാണെങ്കില്‍ അങ്ങനെ,’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
1998 ൽ കല്ലുകൊണ്ടൊരു പെണ്‍കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.