ഏറെ പ്രശസ്തയായ ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രെഞ്ചു രെഞ്ജിമാർ, സോഷ്യൽ മീഡിയയിൽ സജീവമായ രഞ്ജു തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ രഞ്ജു പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.പലപ്പോഴും ജീവിതം ദിശമാറി സഞ്ചരിച്ചപ്പോഴും, ദൈവത്തിൻ്റെ അനുഗ്രഹവും, അമ്മയുടെ പ്രാർത്ഥനയും ഒന്നു മാത്രമാണ്, ഈ ലോകത്ത് എന്നെ ചേർന്നു നില്ക്കാൻ ഇടയാക്കിയത്, പോകപോകെ എനിക്ക് മനസ്സിലായി ലോകത്തിലെ എല്ലാവർക്കുമൊന്നും നമ്മളെ ചേർത്തു പിടിക്കാൻ ആവില്ല എന്ന്, നമ്മൾക്കാവശ്യമെങ്കിൽ ചേർന്നു നില്ക്കാൻ ശ്രമിക്കണം, പരാജയം, വിജയം, ഇതു രണ്ടും ഉൾക്കൊള്ളണം,

അതെ ഈ ഇടങ്ങൾ എനിക്കാവശ്യമെന്നു കണ്ടപ്പോൾ പൊരുതാൻ തുടങ്ങി എന്നോടു തന്നെ ,ഇന്നത്തെ രഞ്ചുവിലേക്കുള്ള യാത്ര അത്ര കഠിനമായിരുന്നു,
എൻ്റെ മേക്കപ്പിൻ്റെ ലോകം എന്നെ ഒത്തിരി ഒത്തിരി സന്തോഷവതിയാക്കിയിരുന്നു, എൻ്റെ കളിതമാശകൾ, പൊട്ടത്തരങ്ങൾ ഇവയൊക്കെ ആസ്വദിക്കാനും ചിരിക്കാനും എൻ്റെ സുഹൃത്തുക്കൾ ചുറ്റിനും ഉണ്ടായിരുന്നു, എന്നാൽ എന്തിനൊ വേണ്ടി, ആർക്കൊ വേണ്ടി എൻ്റെ ഇsങ്ങളെ പലപ്പോഴും ഞാൻ ഒഴുവാക്കി തുടങ്ങി,,

ആ നഷ്ട്ടങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു എന്ന് കഴിഞ്ഞ കുറെ നാളുകളായി പിന്നിലേക്ക് ചിന്തിച്ചപ്പോൾ എനിക്ക് മനസ്സിലായി,ഇനി എൻ്റെ ലോകം ഞാൻ നഷ്ട്ടമാക്കില്ല, മരിക്കുമ്പോൾ കയ്യിൽ ഒരു make up Brushഎങ്കിലും ഉണ്ടാകണെ എന്ന പ്രാർത്ഥന നിലനിർത്തി കൊണ്ടു തന്നെ ഇന്ന് മുതൽ ഞാൻ എൻ്റെ ലോകത്തേക്ക് തിരികെ വരികയാണ്, പരിഭവങ്ങൾ ഇല്ലത്ത, പരാധികൾ ഇല്ലാത്ത, ഈ ലോകം,, വീണ്ടും ഞാൻ ആസ്വദിക്കട്ടെ,, Love you all,, പ്രാർത്ഥനകൾ മാത്രം,, Shoot mode,,. എന്നാണ് രഞ്ജു പറയുന്നത്