പ്രേക്ഷകരുടെ ഹൃദയം കീഴടക്കികൊണ്ടിരിക്കുന്ന പരമ്പരയാണ് കസ്തൂരിമാൻ, അതിലെ കാവ്യയെയും ജീവയേയും എല്ലാവര്ക്കും ഭയങ്കര ഇഷ്ട്ടമാണ്, ഈ സീരിയലിലെ കാവ്യയെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കാനിടയില്ല. സിനിമാതാരമായ ജീവയുടെ ജീവിതത്തിലേക്ക് വക്കീലായ കാവ്യയെത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് പരമ്ബരയില്‍ കാണിച്ചുകൊണ്ടിരിന്നത് . കാവ്യ-ജീവ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയായെത്തിയ റെബേക്ക സന്തോഷിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റെബേക്ക പങ്കുവെക്കുന്ന വിശേഷങ്ങളല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

അഭിനേത്രിയായി മാത്രമല്ല ഇടയ്ക്ക് അവതാരകയായും റെബേക്ക എത്തിയിരുന്നു. റിയാലിറ്റി ഷോയുമായെത്തിയപ്പോഴും മികച്ച പിന്തുണയായിരുന്നു താരത്തിന് പ്രേക്ഷകര്‍ നല്‍കിയത്. ശ്രീജിത്ത് വിജയനുമായി പ്രണയത്തിലാണ് താനെന്ന് റെബേക്ക അടുത്തിടെയായിരുന്നു വ്യക്തമാക്കിയത്. ഇടയ്ക്ക് പ്രിയതമനെക്കുറിച്ച്‌ വാചാലയായും താരമെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്, എന്നാൽ കഴിഞ്ഞ ദിവസം ലൈവിൽ എത്തിയ റെബേക്കയോട് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്,

മിനിസ്ക്രീൻ താരം മൃദുല വിജയ് മായുള്ള വഴക്ക് അവസാനിച്ചോ എന്നായിരുന്നു ചോദ്യം. എന്നാൽ അൽപ്പം ഞെട്ടലോടെയാണ് റെബേക്ക അതിനു മറുപടി നൽകിയത്. താൻ ഇപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നാണ് റെബേക്ക പ്രതികരിച്ചത്. റബേക്ക യുടെ ഈ ചോദ്യത്തിന് ഉള്ള മറുപടിയുമായി മൃദുല വിജയ്യും എത്തിയിട്ടുണ്ട്. മൃദുലയും സോഷ്യൽ മീഡിയ വഴി ഇക്കാര്യം പങ്കിടുകയായിരുന്നു. ഞാനും ബാക്കി ഉള്ളവർ പറഞ്ഞപ്പോഴാ അറിയുന്നേ റെബേക്ക എന്നാണ് നിറഞ്ഞ ചിരിയോടെ മൃദുല പറഞ്ഞത്.  നിരവധി പേരാണ് താരങ്ങളുടെ ഈ ചാറ്റ് ഏറ്റെടുത്തിരിക്കുന്നത്.