ഫാഷൻ പരീക്ഷണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് സിനിമാതാരങ്ങള്‍. സാധാരണക്കാരെ അപേക്ഷിച്ച് ഫാഷൻ പരീക്ഷണങ്ങള്‍ക്ക് ധാരാളം അവസരമാണ് സിനിമാതാരങ്ങള്‍ക്ക് കിട്ടുന്നത്. അത്തരത്തിൽ ഫാഷൻ പരീക്ഷങ്ങൾ നടത്തുന്ന താരമാണ് പ്രയാഗ മാർട്ടിൻ . തെന്നിന്ത്യൻ യുവ താരങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് പ്രയാഗ മാർട്ടിൻ. ഒരുപാട് സിനിമകളിലൊന്നും വേഷമിട്ടിട്ടില്ലെങ്കിലും പ്രയാഗ മാര്‍ട്ടിൻ ചെയ്‍തതൊക്കെ പ്രശംസ നേടിയ വേറിട്ട കഥാപാത്രങ്ങളായിരുന്നു. മോഡലിംഗിലും പരീക്ഷണം നടത്തുന്ന ഒരു താരമാണ് പ്രയാഗ മാര്‍ട്ടിൻ. നടി പ്രയാഗ മാര്‍ട്ടിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. എങ്കിലും ഇന്ന് മലയാളത്തിലെ ചില യുവതാരങ്ങള്‍ ചങ്കൂറ്റത്തോടെ തങ്ങളുടെ ഫാഷൻ അഭിരുചികളെ പ്രദര്‍ശിപ്പിക്കാൻ തയ്യാറാകുന്നുണ്ട്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നൊരു താരമാണ് പ്രയാഗ മാര്‍ട്ടിൻ. എന്നും വ്യത്യസ്തമായ ലുക്കിൽ എത്തി ആരാധകർക്കിടയില്‍ ചർച്ചവിഷയമാകാറുണ്ട് പ്രയാഗ മാർട്ടിൻ. എന്നും ആരാധകരെ ഞെട്ടിച്ചുകൊണ്ട് എത്താറുള്ള താരം ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. തൃശൂരിലെ ഒരു പൊതുപരിപാടിയില്‍ പ്രയാഗ അണിഞ്ഞിരിക്കുന്ന വസ്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ജീൻസും ഷര്‍ട്ടുമാണ് ഇതില്‍ പ്രയാഗയുടെ വേഷം. ബോള്‍ഡ് ലുക്കില്‍ ഗ്ലാസും അണിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തവണ താരം അങ്ങ് എയറിൽ എത്തി എന്ന് വേണമെങ്കിൽ പറയാം. പാന്റിലെ വ്യത്യസ്തതയാണ് താരം എയറിൽ കയറാൻ കാരണം. ഓരു ബ്ലാക്ക് ലൂസ് ഫിറ്റ് ഷര്‍ട്ടിനൊപ്പം പ്രയാഗ അണിഞ്ഞിരിക്കുന്നത് റിപ്പ്ഡ് ജീൻസാണ്. ഇതാണ് പലരും പ്രയാഗയെ പരിഹസിക്കുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഇത്രയും കീറിയ പാന്‍റ്സ് എന്തിന് ഇടുന്നു, ദാരിദ്ര്യമാണോ, പട്ടി കടിച്ചോ, ഇപ്പോഴത്തെ പിള്ളേരുടെ ഫാഷൻ എന്നൊക്കെ പ്രയാഗയ്ക്ക് ട്രോളുകളും നെഗറ്റീവ് കമന്‍റുകളും ഏറെ വരുന്നുണ്ട്. അടുത്തിടെ മുടി കളർ ചെയ്ത് പുത്തൻ ലുക്കിലെത്തി പ്രയാഗ ആരാധകരെ ഞെട്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രയാഗയുടെ പുതിയ ലുക്ക് വൈറലായിരുന്നു. മുൻപൊരിക്കൽ മുംബൈ നഗരവീഥിയിലൂടെ നടന്നു പോകുന്ന പ്രയാഗയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ആ ചിത്രങ്ങളിൽ പ്രയാഗയെ കണ്ടാൽ ഒരു വിദേശ വനിതയാണ് എന്ന് തോന്നിപ്പിക്കുമാറ് ഉണ്ടായിരുന്നു . പക്ഷെ ഏവരെയും ഞെട്ടിക്കുന്ന ഇത്തരം മേക്കോവര്‍ നടത്തിയതിലൂടെ പ്രയാഗ സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റുകള്‍ കേട്ടിരുന്നു. എന്നാലിത്തരം വിമര്‍ശനങ്ങളെയൊക്കെ തള്ളിക്കളയുന്നതാണ് പ്രയാഗയുടെ പതിവ്. തന്‍റേതായ രീതിയില്‍ ഫാഷൻ പരീക്ഷണങ്ങള്‍ നടത്തുകയും, അവ ആത്മവിശ്വാസത്തോടെ ആസ്വദിക്കുകയും ചെയ്യുന്നൊരു വ്യക്തി കൂടിയാണ് പ്രയാഗ. എന്തായാലും ഒരു വിഭാഗം പേര്‍ പ്രയാഗയെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നുണ്ട്. ഫാഷൻ തെരഞ്ഞെടുപ്പുകളെല്ലാം അവരവരുടെ ഇഷ്ടാനിഷ്ടങ്ങളാണ്.
അതിന് വ്യക്തിയെ ഇങ്ങനെ അധിക്ഷേപിച്ചല്ല വിയോജിപ്പ് അറിയിക്കേണ്ടത് എന്നും ഫാഷനെ കുറിച്ച് യാതൊന്നും അറിയാത്തവരാണ് പ്രയാഗയെ ഇങ്ങനെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നത് എന്നുമാണ് ഇവര്‍ പറയുന്നത്. ചുരുക്കം ചിത്രങ്ങളാണ് മലയാളത്തില്‍ പ്രയാഗ മാര്‍ട്ടിന്‍റേതായി വന്നിട്ടുള്ളൂ എങ്കിലും ഏറെ ശ്രദ്ധേയയായ നടിയാണ് പ്രയാഗ. തമിഴ് -കന്നഡ ഇൻഡസ്ട്രികളിലും തിളക്കമുള്ള താരമാണ് ഇരുപത്തിയെട്ടുകാരിയായ പ്രയാഗ.സാഗര്‍ ഏലിയാസ് ജാക്കി റീലോഡി’ലൂടെ ബാലതാരമായാണ് പ്രയാഗ സിനിമയില്‍ അരങ്ങേറിയത്. ‘ഒരു മുറൈ വന്ത് പാത്തായാ’യെന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മാര്‍ട്ടിൻ നായികയാകുന്നത്. തുടര്‍ന്നങ്ങോട്ട് ‘പാ വ’, ‘കട്ടപ്പനയിലെ റിത്വിക് റോഷൻ’, ‘ഒരേ മുഖം’, ‘ഫുക്രി’, ‘വിശ്വാസപൂര്‍വം മൻസൂര്‍’, ‘പോക്കിരി സൈമണ്‍’, ‘ബ്രദേഴ്‍സ് ഡേ’, ‘ഗീത’, ‘ഉള്‍ട്ട’ തുടങ്ങി ഒട്ടേറെ സിനിമകളില്‍ നായികയായും സഹ നടിയായുമൊക്കെ പ്രയാഗ മാര്‍ട്ടിൻ വേഷമിട്ടു. പ്രയാഗ മാര്‍ട്ടിൻ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘എന്താടാ സജി’ ആയിരുന്നു. മലയാളത്തിൽ അധികം വൈകാതെ പ്രയാഗയെ ഒരു സിനിമയിൽ കാണാം. ‘ഡാൻസ് പാർട്ടി’ എന്ന ചിത്രത്തിൽ പ്രയാഗ അഭിനയിക്കുന്നുണ്ട്.