മലയാളികളുടെ ഏറെ പ്രിയങ്കരിയായ നായികയാണ് പാർവതി . മലയാളത്തിൽ മാത്രവല്ല ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഇഷ്ട്ട നായിക . ഏതൊരു കാര്യത്തിനും തന്റേതായ നിലപാടുള്ള താരം മുഖം നോക്കാതെ തന്നെ തന്റെ നിലപാടുകൾ മറ്റുള്ളവർക്ക് മുന്നിൽ വ്യക്തമാക്കാറുമുണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ ആണെങ്കിലും താരത്തിന് ശത്രുക്കളും നിരവധിയാണ്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്നെയാണ് പാർവതി തന്റെ അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ തുറന്നു പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്.
താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ തനിക്ക് കൂടെ അഭിനയിക്കാൻ ഏറെ ആഗ്രഹമുള്ള വ്യക്തിയെ കുറിച്ച് പറയുകയാണ് താരം. ഒരഭിമുഖത്തിൽ ആണ് പാർവതി ഈ വെളിപ്പെടുത്തൽ നടത്തിയത്, നസറുദ്ദീൻ ഷാക്കൊപ്പം അഭിനയിക്കാൻ താൻ ഏറെ ആഗ്രഹിക്കുന്നു എന്നാണ് പാർവതി പറയുന്നത്, അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് വലിയ അനുഭവമായിരിക്കും. അത് ഒരു സിനിമാസ്കൂളിൽ പോവുന്നതിന് തുല്യമായിരിക്കും. അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമയിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിർണയിച്ചത്.
ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കിൽ നല്ലത്. അത് ആസ്വദിച്ച് ജോലി ചെയ്യണമെന്നും പക്ഷേ, ഒപ്പം സീനിലുള്ളത് ഒരു മോശം അഭിനേതാവാണെന്നത് നിങ്ങൾക്ക് മോശമായി ചെയ്യാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത് വായിച്ചിരുന്നു. ഈ വാക്കുകൾ പിൽക്കാലത്ത് എനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ട് എന്നും താരം പറയുന്നു. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമാരംഗത്തേക്കെത്തിയതെങ്കിലും ആ വര്ഷം തന്നെ റിലീസ് ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രമാണ് പാർവതിക്ക് ജനശ്രദ്ധ നേടിക്കൊടുത്തത്. അതിനു ശേഷം സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡേയ്സ്, എന്ന് നിൻറെ മൊയ്തീൻ എന്നീ ചിത്രങ്ങളിലൂടെ പാർവതി അഭിനയത്തിലുള്ള തന്റെ കഴിവ് തെളിയിക്കുകയും വളരെ പെട്ടന്ന് തന്നെ മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളായി മാറുകയും ചെയ്തു. അതിനു ശേഷം സ്ത്രീ കേന്ത്രീകൃത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയ താരത്തിന് ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് ലഭിച്ചത്.