തീയ്യിട്ടറുകളിൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു൦ ,ചിരിപ്പിച്ചും എത്തിയ ചിത്രം ആയിരുന്നു രോമാഞ്ചം, ഇപ്പോൾ ചിത്രം ഓ ടി ടി യിലും എത്തുന്നു, ഡിസ്‌നി പ്ലസ്  ഹോട്ടസ്റ്റർ ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തംമാക്കിയിരിക്കുന്നത്. ഇതുവരെയും ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എലോൺ, ക്രിസ്റ്റഫർ തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷനെക്കാൾ കൂടുതൽ കളക്ഷൻ ഇതിനോടകം ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.

ഏകദേശം മൂന്ന് കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ 62  കോടി രൂപയാണ് കളക്റ്റ് ചെയ്യ്തിരുന്നത്. ബാംഗ്ലൂരില്‍ ബാച്ച്‌മേറ്റ്‌സ് ആയി കഴിയുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഓജോ ബോര്‍ഡ് കളിക്കുകയും തുടര്‍ന്ന് അവര്‍ക്കുണ്ടാവുന്ന ചില അസാധാരണമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ജിത്തു മാധവൻ സംവിധാനം ചെയ്യ്ത ഈ ചിത്രം ജോണ് പോൾ,ഗിരീഷ് ഗംഗാധരൻ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് തുടങ്ങയിവർ ആണ് കേന്ദർ കഥാപാത്രങ്ങളായി എത്തുന്നത്.