നിവിൻ പോളിയുടെ കരിയർ തന്നെ ഉയർത്തിയ ചിത്രം ആയിരുന്നു ‘ആക്ഷൻ ഹീറോ ബിജു’, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മഹാ വീര്യർ എന്ന ചിത്രത്തിന്റെ ചിത്രീകരണം വേളയിൽ എബ്രിഡ് ഷൈൻ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പരാമർശിച്ചിരുന്നു, ഇപ്പോൾ ഈ വാർത്തയും എബ്രിഡ് ഷൈൻ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഇപ്പോൾ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചിരിക്കുകയാണ്. നിവിൻ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം പ്രേഷകരുടെ മനസിൽ പോലീസ് ചിന്തകളെ തന്നെ തകിടം മറിച്ച ഒരു ചിത്രം തന്നെയായിരുന്നു. ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകൾ ആണ് ചിത്രത്തിൽ ആവിഷ്കരിച്ചത്.
എബ്രിഡ് ഷൈനും, നിവിൻ പോളിയും ഒന്നിച്ച ആദ്യ ചിത്രം ആയിരുന്നു 1983 . അതിനു ശേഷം വീണ്ടും ഇരുവരും ഒന്നിച്ച ചിത്രം ആയിരുന്നു ആക്ഷൻ ഹീറോ ബിജു, ചിത്രത്തിലെ നായിക അനു ഇമ്മാനുവൽ ആയിരുന്നു. ഇരുവരെയും കൂടാതെ സുരാജ് വെഞ്ഞാറൻ മൂട്, അരിസ്റ്റോ സുരേഷ്, വിന്ദുജാ മേനോൻ, ജോജു ജോർജ്, രോഹിണി,മേഘനാഥൻ, കലാഭവൻ പ്രോചോദ്, സോഹൻ സീനുലാൽ തുടങ്ങിയ താര നിരകൾ തന്നെ ചിത്രത്തിൽ അഭിനയിച്ചു.