ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമായിലെത്തിയ താരമാണ് നവ്യാ നായർ. പൃഥ്വിരാജ് നായകനായയെത്തിയ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം സിനിമാപ്രേമികളെ വളരെ ഏറെ വിസ്‌മയിപ്പിച്ചിരുന്നു. മലയാളം കൂടാതെ തമിഴിലും തെലുങ്കിലുംസാം തിളങ്ങി  ഏറെ ആരാധകരെ സമ്പാദിച്ചു താരം. വിവാഹ ശേഷം അഭിനയ ലോകത്ത് സജീവമല്ലെങ്കിലും സമൂഹമാധ്യമ ങ്ങളിൽ വളരെ സജീവമാണ് താരം . സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ ചിത്രങ്ങളും കുടുംബത്തിലെ പുതിയ വിശേഷങ്ങളുമൊക്കെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.  ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)


“മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു ഞാൻ” എന്ന ക്യാപ്ഷ്യനോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ  മേക്കപ്പ് മാൻ മേക്കപ്പ് ചെയ്യുന്നത് ഹെയർ സ്റ്റൈലിംഗ് ചെയ്യുന്നതെല്ലാം കാണാം. എന്നാൽ നവ്യ ആ സമയം ആസ്വദിച്ചു പാട്ടു പാടുകയാണ്.നിരവധിപേരാണ് വീഡിയോക്ക് കമന്റ് ചെയ്യുന്നത്.