ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന കെ ജെ യേശുദാസ്.ഒരുകാലത്ത് സിനിമയിലെ പുരുഷ ശബ്ദം എന്ന് പറഞ്ഞാൽ അത് യേശുദാസിൻ്റെ മാത്രംമാണെന്ന് പോലും കരുതിയിരുന്നു. തരംഗിണി എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി മാത്രമേ ഇനി 10 വർഷത്തേക്ക് പാടുകയുള്ളൂ എന്നും തീരുമാനിച്ചു. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റേണ്ടി വന്നു. യേശുദാസ് പാടാത്തതിൻ്റെ കാരണമാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്.മോഹൻലാൽ സ്വന്തം നിർമ്മാണ കമ്പനിയായ പ്രണവ് ആർട്സിൻ്റെ ബാനറിൽ ഒരു സിനിമ ചെയ്യുവാൻ തീരുമാനിച്ചിരുന്നു.

ആ സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്യുവാൻ വേണ്ടി മോഹൻലാൽ തീരുമാനിച്ചത് രവീന്ദ്രൻ മാഷിനെയായിരുന്നു. സിനിമയ്ക്കുവേണ്ടി ഗാനങ്ങളൊക്കെ ഒരുക്കിയ രവീന്ദ്രൻ മാഷ് മോഹൻലാലിനോട് ആവശ്യപ്പെട്ടത് ഈ ഗാനങ്ങൾ ആലപിക്കേണ്ടത് യേശുദാസ് ആണെന്ന്.മോഹൻലാൽ തൻ്റെ സിനിമയിൽ ഗാനമാലപിക്കുവാൻ വേണ്ടി യേശുദാസിനെ സമീപിച്ചെങ്കിലും അദ്ദേഹം പറഞ്ഞു ഞാൻ തരംഗിണിക്ക് വേണ്ടി മാത്രമേ ഇനി പാടുകയുള്ളൂ.യേശുദാസ് ഇപ്പോൾ സിനിമ ഗാനരംഗത്ത് അത്ര സജീവമല്ല എന്നാലും വല്ലപ്പോഴുമൊക്കെ ചില ഗാനങ്ങൾ ആലപിക്കാറുണ്ട്.